Connect with us

International

ഇറാഖിലേക്ക് നോര്‍വീജിയന്‍ സൈന്യം

Published

|

Last Updated

ഓസ്‌ലോ: നോര്‍വേ ഇറാഖിലേക്ക് 120 സൈനികരെ അയക്കും. എന്നാല്‍ ഈ സൈനികര്‍ ഇസില്‍ സംഘത്തോട് നേരിട്ട് ഏറ്റുമുട്ടില്ല. പകരം ഇറാഖ് സൈന്യത്തെ പരിശീലിപ്പിക്കുന്നതടക്കമുള്ള മറ്റ് ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുകയായിരിക്കും ഇവരുടെ ദൗത്യമെന്ന് നോര്‍വേ പ്രധാനമന്ത്രി എര്‍നാ സോല്‍ബര്‍ഗ് പറഞ്ഞു. ഇര്‍ബിലിലായിരിക്കും ഇവരെ വിന്യസിക്കുക. ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ബഗ്ദാദിന് അടുത്തുള്ള പ്രദേശങ്ങളില്‍ ഇവര്‍ തന്ത്രപരമായ സഹായങ്ങള്‍ നല്‍കും. ഇറാഖി സൈന്യത്തെ കൂടുതല്‍ സജ്ജമാക്കുകയെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ യഥാര്‍ഥ പരിഹാരമെന്ന് നോര്‍വേ വിശ്വസിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി ഇനി എറിക്‌സണ്‍ പറഞ്ഞു.

Latest