Connect with us

International

നൈജീരിയ: ബസ് സ്റ്റോപ്പില്‍ സ്‌ഫോടനം; എട്ട് മരണം

Published

|

Last Updated

അബുജ: നൈജീരിയയില്‍ ബസ് സ്റ്റോപ്പിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ഉത്തര കിഴക്കന്‍ നൈജീരിയയിലെ കോംബെ നഗരത്തിലെ ബസ് സ്റ്റേഷനിലാണ് സ്‌ഫോടനം ഉണ്ടായത്. രാവിലെ തിരക്കേറിയ സമയത്ത് നടന്ന സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് ബേഗുകളിലുള്ള സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. മൂന്ന് സ്റ്റേറ്റുകളുമായി അതിര്‍ത്തി പങ്കിടുന്ന കോംബെയില്‍ ബോക്കോ ഹറാം തീവ്രവാദികളുമായുള്ള ഏറ്റമുട്ടലിന്റെ ഭാഗമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. വാണിജ്യ കേന്ദ്രമായ അദമാവയിലെ മുബി പട്ടണത്തിന്റെ നിയന്ത്രണം പൂര്‍ണമായും സംഘടനയുടെ കൈകളിലാണ്. 2013 മെയ് മുതല്‍ ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

---- facebook comment plugin here -----

Latest