Connect with us

Ongoing News

ആറ് വയസ്സുകാരിക്ക് പീഡനം: ബംഗളൂരുവില്‍ അധ്യാപകന്‍ അറസ്റ്റില്‍

Published

|

Last Updated

ബംഗളൂരു: ബംഗളൂരുവിലെ സ്‌കൂളില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ മുതല്‍ ബംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലുള്ള നാലാമത്തെ കേസാണിത്. ഒന്നാം ക്ലാസുകാരിയായ വിദ്യാര്‍ഥിനിയെ തുടര്‍ച്ചയായ രണ്ട് ദിവസം അധ്യാപകന്‍ പീഡിപ്പിച്ചതായി തെളിഞ്ഞെന്ന് സീനിയര്‍ പൊലിസ് ഉദ്യോഗസ്ഥന്‍ അലോക് കുമാര്‍ പറഞ്ഞു. അധ്യാപകന്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞയാഴ്ച നഴ്‌സറിയില്‍ മൂന്ന് വയസ്സുകാരി പീഡത്തിനിരയായിരുന്നു.

Latest