National
സിഖ് കൂട്ടക്കൊല ഇന്ത്യയുടെ നെഞ്ചില്‍ കുത്തിയിറക്കിയ കത്തിയാണെന്ന് മോദി
ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി വധത്തിന് ശേഷം നടന്ന സിഖ് കൂട്ടക്കൊല ഇന്ത്യയുടെ നെഞ്ചില്‍ കുത്തിയിറക്കിയ കത്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്‍മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റണ്‍ ഫോണ്‍ യൂനിറ്റിയില്‍ സംസാരിക്കുകയായിരുന്നു മോദി. “നമ്മുടെ സ്വന്തം ജനങ്ങളാണ് കൊല്ലപ്പെട്ടത്. അത് ഒരു സമുദായത്തിനെതിരായ ആക്രമണം മാത്രമായിരുന്നു. ഇന്ത്യയുടെ നെഞ്ചില്‍ കുത്തിയിറക്കിയ കത്തിയായിരുന്നു”. മോദി പറഞ്ഞു.
1984 ഒക്ടോബര്‍ 31ന് ഇന്ദിരാ ഗാന്ധി സിഖ് അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ ഏകദേശം 3000 സിഖുകാരാണ് ഡല്‍ഹിയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത്.
---- facebook comment plugin here -----