Connect with us

Gulf

നവംബര്‍ മൂന്നിന് പതാക ദിനം

Published

|

Last Updated

അബുദാബി: നവംബര്‍ മൂന്നിന് പതാക ദിനമായി ആചരിക്കാന്‍ യു എ ഇ വൈസ് പ്രസിഡ ന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ആഹ്വാനം. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ചുമതലയേറ്റെടുത്തതിന്റെ ഓര്‍മക്കായാണ് പതാക ദിനം ആചരിക്കുന്നത്. എല്ലാ പൗരന്മാരും പതാകയോട് ബഹുമാനം പുലര്‍ത്തണമെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. ഉച്ചക്ക് 12ന് എല്ലാവരും പതാക ഉയര്‍ത്തി രാജ്യത്തോട് കൂറു ഐക്യദാര്‍ഢ്യം പ്രദര്‍ശിപ്പിക്കണം.
സ്വകാര്യ കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും പതാക ഉയര്‍ത്താമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.