Connect with us

Kerala

പേമെന്റ് സീറ്റ് വിവാദം: ലോകായുക്ത അമിക്കസ് ക്യൂറിയെ നിയോഗിച്ചു

Published

|

Last Updated

തിരുവനന്തപുരം: തിരുവന്തപുരത്തെ പേമെന്റ് സീറ്റ് വിവാദത്തില്‍ പാര്‍ട്ടി അച്ചടക്ക നടപടിക്കു പിന്നാലെ ലോകായുക്ത അമിക്കസ് ക്യൂറിയെ നിയോഗിച്ചു.ഹൈക്കോടതി അഭിഭാഷകന്‍ ജെ ഹരികുമാറാണ് അമിക്കസ്‌ക്യൂറി. കേസിലെ നിയമ വശങ്ങളില്‍ കോടതിയെ സഹായിക്കാനാണിത്. തിരുവന്തപുരം ഇടവിളാകം ഷംസാദിന്റെ ഹര്‍ജിയിലാണ് പേമെന്റ് സീറ്റ് അന്വേഷിക്കാന്‍ ലോകായുക്ത ഉത്തരവിട്ടത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവന്തപുരം മണ്ഡലത്തിലെ തോല്‍വിയും ബെന്നറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വവും അന്വേഷിക്കാന്‍ പാര്‍ട്ടി നേരത്തെ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗമായിരുന്ന സി ദിവാകരന്‍,സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായിരുന്ന രാമചന്ദ്രന്‍ നായര്‍,തിരുവന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന വെഞ്ഞാറമൂട് ശശി എന്നിവര്‍ക്കെതിരെ നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചത്.

Latest