Connect with us

Malappuram

നേരറിയാന്‍ നേരിട്ട് പദ്ധതി ഉദ്ഘാടനം നാളെ

Published

|

Last Updated

മലപ്പുറം: പരാതി രഹിത നഗരസഭ എന്ന ലക്ഷ്യവുമായി മലപ്പുറം നഗരസഭ നടപ്പാക്കുന്ന “നേരറിയാന്‍ നേരിട്ട് ” പദ്ധതി നാളെ രാവിലെ 10ന് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ സംസ്ഥാന നഗരകാര്യമന്ത്രി മഞ്ഞളാം കുഴി അലി ഉദ്ഘാടനം ചെയ്യും.
വാര്‍ഡുകള്‍ തോറം നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായി കോട്ടക്കുന്ന് വാര്‍ഡില്‍ നിന്ന് ലഭിച്ച പരാതികള്‍ സമ്മേളനഹാളില്‍ പരിഹരിക്കുമെന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ്തഫ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി വിവിധ വകുപ്പുകളുടെ സേവനം ഉറപ്പാക്കും.
വാര്‍ഡുകളിലെ എല്ലാവീടുകളിലും ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ സന്ദര്‍ശിക്കുകയും 169 പരാതികള്‍ ലഭിക്കുകയും ചെയ്തു. ഇതില്‍ 87 എണ്ണം നഗരസഭയ്ക്ക് നേരിട്ടും 50 മറ്റു ഓഫീസുകള്‍, മുപ്പത്തിരണ്ടെണ്ണം ബേങ്കുകള്‍ എന്നിവ പരിഹരി ക്കേണ്ടവയാണ്. നഗരസഭ തീര്‍പ്പാക്കേണ്ടവയില്‍ പലതും തീര്‍പ്പാക്കി. മറ്റുള്ളവ പരിഹരിച്ചുവരുന്നു.
നഗരസഭ തീര്‍പ്പാക്കേണ്ടവയില്‍ പെന്‍ഷന്‍ സംബന്ധിച്ചു 27 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 25ഉും അനുവദിച്ചു. ജനുവരി 15നകം പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനുമാണ് ലക്ഷ്യമിടുന്നത്. ആധാര്‍, വോട്ടര്‍ ഐഡി, ബേങ്ക് അക്കൗണ്ട് എന്നിവ തുടങ്ങാനുള്ള സൗകര്യവും പരിപാടിയിലുണ്ടാക്കിയിരിക്കും. പി ഉബൈദുല്ല എം എല്‍ എ സേവന വിതരണം നടത്തും. ജില്ലാ കലക്ടര്‍ കെ ബിജു ആദ്യപരാതി സ്വീകരിക്കും.
ജില്ലാ പോലീസ് മേധാവി എസ് ശശികുമാര്‍ മുഖ്യതിഥിയാവും. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ എം ഗിരിജ, വീക്ഷണം മുഹമ്മദ്, പരി മജീദ്, സെക്രട്ടറി ബിനുഫ്രാന്‍സിസ് എന്നിവരും പങ്കെടുത്തു.