Connect with us

Malappuram

കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപക നാശം വരുത്തി

Published

|

Last Updated

എടക്കര: കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപക നാശം വരുത്തി. മരുത പരലുണ്ടപ്പൊട്ടിയിലെ പുന്നാടത്ത് ഹരിദാസ്, കുന്നന്‍ കൊടിയന്‍ സുര, രാജന്‍, പുത്തന്‍പീടിക അബ്ദുല്‍ കരീം, പാറമ്മല്‍ ആറ്റക്കോയ തങ്ങള്‍ എന്നിവരുടെ നൂറുകണക്കിന് കമുക്, തെങ്ങ്, റബ്ബര്‍ എന്നിവയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. സൗരോര്‍ജവേലിയോ കിടങ്ങോ ഇല്ലാത്തതിനാല്‍ അനായാസം കൃഷിയിടത്തിലെത്തുന്ന കൂട്ടം പകല്‍ സമയങ്ങളില്‍ പോലും ജനവാസ കേന്ദ്രത്തിലെത്തി ഭീതിപരത്തുന്നത് പ്രദേശവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. കോളനികള്‍ ഉള്‍പ്പെടെ 15 ഓളം കുടുംബങ്ങല്‍ താമസിക്കുന്ന പ്രദേശത്തെ ജനങ്ങള്‍ സന്ധ്യയായാല്‍ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ്. കാട്ടാനശല്യം തടയാന്‍ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Latest