Connect with us

Ongoing News

യൂനിസ് ഖാന് തുടരെ മൂന്നാം സെഞ്ച്വറി

Published

|

Last Updated

അബൂദബി: പാക്കിസ്ഥാന്റെ ക്ലാസ് ബാറ്റ്‌സ്മാന്‍ യൂനിസ് ഖാന് ടെസ്റ്റില്‍ തുടരെ മൂന്നാം സെഞ്ച്വറി. ആസ്‌ത്രേലിയക്കെതിരെ ഒന്നാം ടെസ്റ്റിന്റെ രണ്ടിന്നിംഗ്‌സിലും സെഞ്ച്വറി നേടിയ പാക്കിസ്ഥാന്റെ യൂനിസ് ഖാന്‍ രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സിലും സെഞ്ച്വറി നേടിയാണ് വിസ്മയമായത്. കരിയറിലെ 27താം സെഞ്ച്വറി (111)യുമായി യൂനിസ് ക്രീസിലുണ്ട്. 101 റണ്‍സോടെ അസ്ഹര്‍ അലിയാണ് കൂട്ട്. ഒന്നാം ദിനം പാക്കിസ്ഥാന്‍ രണ്ട് വിക്കറ്റിന് 304 എന്ന ശക്തമായ നിലയില്‍.