Connect with us

Ongoing News

കിംഗ്‌സ് കപ്പ്: റയല്‍ 4-1ന് ജയിച്ചു

Published

|

Last Updated

മാഡ്രിഡ്: സ്പാനിഷ് കിംഗ്‌സ് കപ്പി (കോപ ഡെല്‍ റേ) ലെ നാലാം റൗണ്ടിലെ ആദ്യ പാദത്തില്‍ റയല്‍മാഡ്രിഡ് 4-1ന് കോര്‍നെല്ലയെ പരാജയപ്പെടുത്തി. മൂന്നാം ഡിവിഷന്‍ ക്ലബ്ബിനെതിരെ ലോകഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ ഉള്‍പ്പടെയുള്ള പ്രമുഖര്‍ക്ക് റയല്‍ വിശ്രമം അനുവദിച്ചിരുന്നു.
എല്‍ക്ലാസികോയില്‍ ബാഴ്‌സയെ തോല്‍പ്പിച്ച നിരയിലുണ്ടായിരുന്ന നാല് പേര്‍ മാത്രമാണ് കോര്‍നെല്ലക്കെതിരെ കളിച്ചത്. പത്താം മിനുട്ടില്‍ സെന്റര്‍ ബാക്ക് റാഫേല്‍ വരാനെയുടെ ഹെഡറിലൂടെയാണ് റയല്‍ ആദ്യ ഗോള്‍ നേടിയത്.
പത്ത് മിനുട്ടിനുള്ളില്‍ കോര്‍നെല്ലക്കായി ഓസ്‌കര്‍ മുനോസ് സമനില ഗോള്‍ നേടിയത് റയലിനെ ഞെട്ടിച്ചു. വരാനെ, ആല്‍ബെലോവ എന്നീ ഡിഫന്‍ഡര്‍മാരെ കീഴടക്കി മുനോസ് ഗോളി കെയ്‌ലര്‍ നവാസിനും അവസരം നല്‍കിയില്ല. ആദ്യ പകുതിക്ക് ഒമ്പത് മിനുട്ട് ശേഷിക്കെ റാഫേല്‍ വരാനെയിലൂടെ റയല്‍ വീണ്ടും ലീഡെടുത്തു. മെക്‌സിക്കോ സ്‌ട്രൈക്കര്‍ ജാവിയര്‍ ഹെര്‍നാണ്ടസാണ് രണ്ടാം പകുതിയില്‍ മൂന്നാം ഗോളടിച്ചത്.
ഹാമിഷ് റോഡ്രിഗസിനെ പിന്‍വലിച്ച് മാര്‍സെലോയെ കളത്തിലിറക്കിയ റയല്‍ കോച്ച് ആഞ്ചലോട്ടിക്ക് നാലാം ഗോള്‍ സമ്മാനമായി ലഭിച്ചു. ഇസ്‌കോയുടെ പാസില്‍ മാര്‍സലോയുടെ ഗോള്‍. ഡിസംബറില്‍ റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍നാബുവിലാണ് രണ്ടാം പാദം. അടുത്ത റൗണ്ടില്‍ അത്‌ലറ്റിക്കോ മാഡ്രിഡുമായിട്ടാകും റയലിന് ഏറ്റുമുട്ടേണ്ടിവരിക. സെവിയ്യ 6-1ന് സബാഡെലിനെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് ഏതാണ്ടുറപ്പിച്ചു.

---- facebook comment plugin here -----

Latest