Connect with us

Malappuram

വ്യാജ മദ്യ നിര്‍മാണത്തിനിടയില്‍ വാറ്റുകാരനെ യുവാക്കള്‍ പിടികൂടി

Published

|

Last Updated

എടക്കര: വ്യാജ മദ്യ നിര്‍മാണത്തിനിടയില്‍ വീട് വളഞ്ഞ് വാറ്റുകാരനെ യുവാക്കള്‍ പിടികൂടി. തണ്ണിക്കടവ് കടുകശ്ശേരി രാധാകൃഷ്ണ(50)നെയാണ് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. വ്യാജമദ്യം നിര്‍മിക്കുന്നുണ്ടെന്ന് സൂചനയെ തുടര്‍ന്ന് സന്ധ്യക്ക് തന്നെ യുവാക്കള്‍ നിരീക്ഷിച്ചു വരികയായിരുന്നു. യുവാക്കളുടെ സംഘം വീട്ടിലെത്തുമ്പോള്‍ അടുക്കളയില്‍ വാറ്റുകയായിരുന്നു. വിവരം നല്‍കിയതിനെ തുടര്‍ന്ന് വഴിക്കടവ് എസ് ഐ. കെ രാമചന്ദ്രന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. എട്ട് ലിറ്റര്‍ ചാരായവും വാറ്റു പകരണങ്ങളും കണ്ടെടുത്തു. പ്രതിയെ ഇന്ന് നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കും.