Connect with us

Malappuram

ദുരിത ജീവിതം; കാരിച്ചിക്ക് 'അഭയ'ത്തില്‍ അഭയം

Published

|

Last Updated

മങ്കട: വാര്‍ധക്യത്തിന്റെ അവശതയില്‍ സംരക്ഷിക്കാനാളില്ലാതെ യാതന അനുഭവിക്കുന്ന നെച്ചിനിക്കോട്ടില്‍ കാരിച്ചിക്ക് ഇനി കൊപ്പം “അഭയത്തിലെ അന്തേവാസികള്‍ തുണ.
മങ്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി അബ്ദുല്‍ കരീം, സാമൂഹ്യ പ്രവര്‍ത്തകനായ പറച്ചിക്കോട്ടില അബ്ദുസ്സമദ് എന്നിവരുടെ നേതൃത്വത്തില്‍ കാരിച്ചിയെ കൊപ്പം “അഭയ”ത്തില്‍ ഏല്‍പ്പിച്ചു. “അഭയ”ത്തിന്റെ മങ്കടയിലെ പ്രവര്‍ത്തകരായ പറച്ചിക്കോട്ടില്‍ അബ്ദുസമദ്, പൊന്നു മങ്കട എന്നിവരുമായി മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അബ്ദുല്‍ കരീം ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കൊപ്പം “അഭയ” പുനരധിവാസ കേന്ദ്രത്തില്‍ കാരിച്ചിയെ ഏല്‍പ്പിച്ചത്. നാട്ടുകാരായ സഹകാരികളെയും കൂട്ടി ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് കാരിച്ചിയെ അഭയത്തിലേല്‍പ്പിച്ചത്.
പരിയന്തടത്തിന്റെ മുഈനുദ്ദീന്‍, പൊന്നു മങ്കട, മൂച്ചിക്കല്‍ മജീദ്, മലയില്‍ അഷ്‌റഫ്, കെ മുനീര്‍ പങ്കെടുത്തു.
പുളിക്കല്‍ പറമ്പിലെ നെച്ചിനിക്കോട് കാരിച്ചിയാണ് വാര്‍ധക്യത്തിന്റെ അവശതയില്‍ കിടന്നിടത്തു നിന്ന് പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലുമാകാതെ ദുരിത ജീവിതം നിയിച്ചിരുന്നത്. ഒരേക്കറിലധികം ഭൂമിയും വീടും ഉണ്ടായിരുന്ന കാരിച്ചിക്ക് ഇപ്പോള്‍ സ്വന്തമെന്ന് പറയാന്‍ ഒരു തുണയോ ഒരു തുണ്ട് ഭൂമിയോ പോലുമില്ല. സഹോദരന്റെ മകള്‍ ലക്ഷ്മിയുടെ കനിവിലായിരുന്നു 80 വയസ്സ് കഴിഞ്ഞ കാരിച്ചിയുടെ ജീവിതം. ലക്ഷ്മി കൂലിപ്പണിക്ക് പോകുന്നതോടെ വീട്ടില്‍ കാരിച്ചി തനിച്ചാകും.
എഴുന്നേറ്റ് നടക്കാന്‍ പരസഹായമില്ലാതെ പറ്റില്ല. നാലു വര്‍ഷമായി കാരിച്ചി രോഗിയായി കിടപ്പിലായിട്ട്. ആകെയുണ്ടായിരുന്ന മകന്‍ 25 വര്‍ഷം മുമ്പ് മരിച്ചു. സാമ്പത്തിക പ്രയാസങ്ങള്‍ കാരണം ആകെ ഉണ്ടായിരുന്ന വരുമാന മാര്‍ഗമായ ഒരേക്കര്‍ കശുമാവ് തോട്ടം വിറ്റു. മകന്റെ മരണത്തോടെ ഒറ്റപ്പെട്ട കാരിച്ചി ഇപ്പോള്‍ താമസിക്കുന്ന സ്വന്തം വീട് സഹോദരന്റെ മകള്‍ ലക്ഷ്മിക്കും വിറ്റു. അതോടെ കാരിച്ചിയുടെ ജീവിതം ദുരിത പൂര്‍ണമാവുകയായിരുന്നു.

Latest