Connect with us

Kozhikode

മെഡി. കോളജില്‍ രോഗിയുടെ പരിചാരകന്റെ മൊബൈല്‍ മോഷ്ടിച്ച ആളെ ജനം 'കൈകാര്യം' ചെയ്തു

Published

|

Last Updated

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ പരിചാരകന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ആളെ ജനം “കൈകാര്യം” ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ചാര്‍ജ് ചെയ്യാനിട്ട മൊബൈല്‍ ഫോണ്‍ എടുത്ത് ഓടുന്നതിനിടെ തടഞ്ഞുവീണപ്പോഴാണ് മോഷ്ടാവ് പിടിയിലായത്. മൂക്കിന് പരുക്കേറ്റ ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണെന്നാണ് പറഞ്ഞത്.
അതേസമയം, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മോഷണം പെരുകുന്നതായി പരാതിയുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്ന ഡോക്ടറുടെ ബാഗില്‍ നിന്ന് മൊബൈല്‍ ഫോണും പണവും നഷ്ടപ്പെട്ടിരുന്നു.