Connect with us

Kollam

മത്സ്യതൊഴിലാളി തെക്കന്‍ മേഖലാ സംഗമം നാലിന്

Published

|

Last Updated

കൊല്ലം: തീരദേശനിയന്ത്രണ പദ്ധതി ഭേദഗതിചെയ്യുക, ഡോ.മീനാകുമാരി കമ്മിറ്റിറിപ്പോര്‍ട്ട് തള്ളിക്കളയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മത്സ്യതൊഴിലാളി ഫെഡറേഷന്‍ (സി ഐ ടി യു) സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായി കേരളത്തില്‍ മൂന്ന് കേന്ദ്രങ്ങളില്‍ മത്സ്യതൊഴിലാളി സംഗമം സംഘടിപ്പിക്കും.
തെക്കന്‍ മേഖലാ മത്സ്യതൊഴിലാളി സംഗമം നാലിന് വൈകീട്ട് അഞ്ച് മണിക്ക് തങ്കശ്ശേരിയില്‍ നടക്കും.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സംഗമം ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ നിന്നും 7000 മത്സ്യതൊഴിലാളികള്‍ പങ്കെടുക്കും.
സംഗമത്തിന്റെ സംഘാടനത്തിന് ജെ മേഴ്‌സിക്കുട്ടിയമ്മ ചെയര്‍പേഴ്‌സനും ടി മനോഹരന്‍ കണ്‍വീനറുമായുള്ള സംഘാടക സമിതി രൂപവത്ക്കരിച്ചു.

Latest