Connect with us

Palakkad

പാലക്കാട് സെമിഫൈനലില്‍

Published

|

Last Updated

പാലക്കാട്: ആതിഥേയരായ പാലക്കാട് ജില്ല മുപ്പത്തിനാലാമത് അന്തര്‍ ജില്ലാ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന രണ്ടു മത്സരങ്ങളിലും മികച്ച വിജയം നേടിയാണ് പാലക്കാട് സെമിഫൈനലില്‍ ഇടം നേടിയത്. രാവിലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് കൊല്ലത്തേയും വൈകീട്ട് നടന്ന മത്സരത്തില്‍ ഇതേ മാര്‍ജിനില്‍ പാലക്കാട് കാസര്‍കോഡിനെയും കീഴടക്കുകയായിരുന്നു. നാളെ വൈകീട്ട് 4.15ന് നടക്കുന്ന രണ്ടാംസെമിയില്‍ പാലക്കാട് മലപ്പുറവുമായി ഏറ്റുമുട്ടും.
ഇന്നലെ നടന്ന ഗ്രൂപ്പ്-സിയിലെ ആദ്യമത്സരത്തില്‍ വയനാട് ഏകപക്ഷീയമായ ഒരു ഗോളിന് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി. വൈകീട്ട് നടന്ന മറ്റൊരു മത്സരത്തില്‍ തൃശൂര്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് വയനാടിനെയും കീഴടക്കി. ഇന്ന് രാവിലെ നടക്കുന്ന ആദ്യമത്സരത്തില്‍ തിരുവനന്തപുരം തൃശൂരുമായും രണ്ടാംമത്സരത്തില്‍ കൊല്ലം കാസര്‍കോഡുമായും ഏറ്റുമുട്ടും. ഗ്രൂപ്പ്-ബിയില്‍ നിന്നും സെമിയിലേക്ക് കടന്ന കോഴിക്കോടിന്റെ എതിരാളികളെ ഇന്നത്തെ മത്സരങ്ങളിലൂടെ അറിയാം.