Connect with us

Palakkad

പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് തുടരും: റെയില്‍വേ

Published

|

Last Updated

പാലക്കാട്: കൊച്ചുവേളിയില്‍ നിന്നു ഗുവാഹത്തിയിലേക്കും തിരിച്ചുമുള്ള പ്രതിവാര സ്‌പെഷല്‍ ട്രെയിനുകളുടെ സര്‍വീസ് തുടരുമെന്ന് റയില്‍വേ അറിയിച്ചു. പെരുമ്പൂര്‍ വഴി ചെന്നൈ സെന്‍ട്രല്‍ സ്പര്‍ശിക്കാതെയുള്ള സര്‍വീസുകളാണിവ.
കൊച്ചുവേളി- ഗുവാഹത്തി ട്രെയിന്‍ (06336) നവംബര്‍ രണ്ടു മുതല്‍ 2015 ജനുവരി 25 വരെയുള്ള ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മണിക്കു പുറപ്പെട്ട് ബുധനാഴ്ചകളില്‍ രാത്രി 10.30ന് ഗുവാഹത്തിയിലെത്തും. ഗുവാഹത്തി- കൊച്ചുവേളി ട്രെയിന്‍ (06335) ബുധനാഴ്ചകളില്‍ രാത്രി 11.25ന് പുറപ്പെട്ട് ശനിയാഴ്ചകളില്‍ രാത്രി 10.30ന് കൊച്ചുവേളിയില്‍ മടങ്ങിയെത്തും.
11 സ്ലീപ്പര്‍, ഏഴ് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളുണ്ടാകും. കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, പോത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പ്പേട്ട, കാട്പാടി, ആര്‍ക്കോണം തുടങ്ങിയ സ്ഥലങ്ങളില്‍ സ്റ്റോപ്പുണ്ട്.