Connect with us

Palakkad

മലബാര്‍ സിമന്റ്‌സില്‍ 1.25 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണ്ടെത്തല്‍

Published

|

Last Updated

പാലക്കാട്: മലബാര്‍സിമന്റ്‌സിലെ എയര്‍ബാഗ്ഹൗസിന് ഉപകരണങ്ങള്‍ വാങ്ങിയതില്‍ 1.25 കോടി രൂപയുടെ നഷ്ടമുണ്ടായതായി കേന്ദ്ര ഏജന്‍സി കണ്ടെത്തി.
പദ്ധതി തകരാറിലായതിനെ തുടര്‍ന്ന് ഉല്‍പന്ന വസ്തുക്കളില്‍ 19,807 ടണ്ണിന്റെ നഷ്ടം ഉണ്ടായെന്നു നാഷനല്‍ കൗണ്‍സില്‍ ഫോര്‍ സിമന്റ്‌സ് ആന്‍ഡ് ബില്‍ഡിങ് മെറ്റീരിയലിന്റെ (എന്‍സിസിബിഎം) റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിയിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണു റിപ്പോര്‍ട്ട് പുറത്തുവന്നത്. വിപണിവില പ്രകാരം 10 കോടി രൂപയ്ക്ക് പദ്ധതി പൂര്‍ത്തിയാക്കാമെന്നിരിക്കെ 11.25 കോടി രൂപയാണു കരാര്‍ കമ്പനിക്കു നല്‍കിയത്. സിവില്‍ ജോലികള്‍ക്ക് മറ്റൊരു കരാറും നല്‍കി.
നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് കമ്മിഷന്‍ ചെയ്തതിനാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പദ്ധതി പ്രവര്‍ത്തനം താറുമാറായി. നിര്‍മാണം സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നു സിമന്റ്‌സ് എംഡി കെ. പത്മകുമാറിന്റെ ശുപാര്‍ശയിലാണു ബാഗ്ഹൗസ് നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ചു വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവായത്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ആവശ്യമനുസരിച്ചായിരുന്നു പഠനം നടത്തിയത്.
സിമന്റിന്റെ ഉല്‍പാദന നഷ്ടം ഒഴിവാക്കാനാണു റിവേഴ്‌സ് എയര്‍ബാഗ് ഹൗസ് (ആര്‍എബിഎച്ച്) സ്ഥാപിച്ചത്. ഹിമാചല്‍ എന്‍ജിനീയറിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് കമ്പനിക്കായിരുന്നു നിര്‍മാണ കരാര്‍. 2011 ജൂലൈ 30ന് പദ്ധതി കമ്മിഷന്‍ ചെയ്തതായാണ് ഔദ്യോഗിക അറിയിപ്പ്. എന്നാല്‍ മൂന്നാംദിവസം പ്രവര്‍ത്തനം നിലച്ചു. അറ്റകുറ്റപ്പണികള്‍ക്കുശേഷം സംവിധാനം പുനഃസ്ഥാപിച്ചെങ്കിലും ഇപ്പോഴും ഇടയ്ക്കിടെ തകരാറിലാകും

Latest