Connect with us

Palakkad

സീതാര്‍കുണ്ടില്‍ ക്വാറികളും ഖനനവും നിരോധിക്കണമെന്ന്‌

Published

|

Last Updated

നെല്ലിയാമ്പതി: പശ്ചിമഘട്ടത്തിലെ പാലക്കാടന്‍ ചുരത്തിന് ഏറെ അടുത്തായി സ്ഥിതി ചെയ്യുന്ന സീതാര്‍ക്കുണ്ട് മേഖലയില്‍ ക്വാറികളും ഖനന പ്രവര്‍ത്തനങ്ങളും നിരോധിക്കണമെന്നതാണ് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പ്രദേശത്ത് അടുത്തകാലം വരെ ചെറുതും വലുതമായ 22 ഓളം ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നു.മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തിയ ഈ ക്വാറിയിംഗ് മൂലം നെല്ലിയാമ്പതി മലനിരകള്‍ക്ക് ബലക്ഷയമുണ്ടാകുന്നുണ്ടെന്നാണ് സെസ്സ് കണ്ടെത്തിയിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ സീതാര്‍ക്കുണ്ടിന്റെ 5 കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍ സോണായി പ്രഖ്യാപിക്കണമെന്നും സെസ് ശുപാ!ര്‍ശ ചെയ്തിട്ടുണ്ട്. 2012 ഡിസംബര്‍ 25 ന് സീതാര്‍ക്കുണ്ടില്‍ വലിയ തോതില്‍ മലയിടിഞ്ഞിരുന്നു. ഇത് ചെറിയ തോതിലുള്ള ഭൂചലനം മൂലമായിരുന്നുവെന്നും സെസ് കണ്ടെത്തിയിട്ടുണ്ട്. പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടില്‍ സ്ഥാപിച്ചൂ.
ഭൂകമ്പമാപിനിയില്‍ 1 ദശാശംശം അഞ്ചും രണ്ട് ദശാംശം അഞ്ചും മലയിടിച്ചില്‍ വേളയില്‍ രേഖപ്പെടുത്തിയത് നിസ്സാരമായി കാണരുതെന്നും സെസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നെല്ലിയാമ്പതി മലയടിവാരത്തില്‍ മാന്‍പാറക്ക് സമീപം കച്ചിത്തോട് മുതല്‍ മംഗലം ഡാമിനടുത്ത് വണ്ടാഴി വരെയുള്ള മേഖലകളിലാണ് സെസ്സിലെ ഗവേഷകര്‍ പഠനം നടത്തിയത്. മുതലമട പഞ്ചായത്തും വണ്ടാഴി പഞ്ചായത്തും പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ചിലതെല്ലാം പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഈ മേഖളയില്‍ അധകൃതമായും അനധികൃതമായും പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ ഇപ്പോഴും ഏറെയുണ്ട്.