Connect with us

Thrissur

'റിവേഴ്‌സ് പദയാത്ര' നടത്തും: ഐ എന്‍ എല്‍

Published

|

Last Updated

തൃശൂര്‍: യു ഡി എഫ് സര്‍ക്കാര്‍ മൂന്ന് വര്‍ഷ ഭരണത്തിലൂടെ കേരളത്തെ പിന്നോട്ട് നയിച്ച നടപടിയില്‍ പ്രതിഷേധിച്ച് കേരളപ്പിറവി ദിനമായ ശനിയാഴ്ച്ച തൃശൂരില്‍ പ്രതീകാത്മകമായി പിറകോട്ട് നടന്നുള്ള “റിവേഴ്‌സ് പദയാത്ര” നടത്തുമെന്ന് ഇന്ത്യന്‍ നാഷനല്‍ ലീഗ്(ഐ എന്‍ എല്‍ ) മധ്യമേഖല ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടത്തുന്ന പ്രതിഷേധം പകല്‍ മൂന്നിന് സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയ വളപ്പില്‍ ഫഌഗ് ഓഫ് ചെയ്യും. കോര്‍പറേഷന്‍ പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.എ പി അബ്ദുള്‍ വഹാബ് ഉദ്ഘാടനം ചെയ്യും.
2021 ആകുമ്പോഴേക്കും രാജ്യം ലോകത്ത് ഒന്നാം നിരയിലേക്ക് ഉയരുമ്പോള്‍ സംസ്ഥാനത്ത് യുഡി എഫ് ഭരണം കേരളത്തെ പിന്നോട്ട് നയിക്കുകയാണ്. അശാസ്ത്രീയ നടപടികളും യുഡി എഫിലെ പടലപ്പിണക്കങ്ങളും കഴിവില്ലാത്ത മന്ത്രിമാരുടെ തലതിരിഞ്ഞ നടപടികളുമാണ് ഇന്നത്തെ ദുരവസ്ഥക്ക് കാരണമായിരിക്കുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
മധ്യമേഖല ജനറല്‍ കണ്‍വീനര്‍ അജിത്കുമാര്‍ ആസാദ്, മുഹമ്മദ് ചാമക്കാല, അഷ്‌റഫ് അലി വല്ലപ്പുഴ, ബി കെ മൊയ്തുണ്ണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.