Connect with us

Thrissur

കുന്നംകുളം വഴിയുള്ള റെയില്‍പാത മാറ്റണം: വടക്കേകാട് പഞ്ചായത്ത്

Published

|

Last Updated

അണ്ടത്തോട്: ഗുരുവായൂര്‍- തിരുനാവായ റെയില്‍ പാതയുടെ കുന്നംകുളം വഴിയുള്ള അലൈന്‍മെന്റ് മാറ്റണമെന്ന് വടക്കേകാട് പഞ്ചായത്തിന്റെ ആവശ്യം. ഈ അലൈന്‍മെന്റ് പ്രകാരം പഞ്ചായത്തില്‍ ഇരുനൂറോളം വീടുകളും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെടും.
കനോലി കനാല്‍ ഓരത്തിലൂടെ പുന്നത്തൂര്‍ കോട്ട വഴി ഗുരുവായൂരിലേക്ക് പ്രവേശിക്കുന്ന സര്‍വേ നടപ്പാക്കണം. കുടിയൊഴിപ്പിക്കല്‍ കുറവാണ് എന്നതിനൊപ്പം കുന്നംകുളം പാതയെ സംബന്ധിച്ച് പകുതി ചെലവേ ഇതിനു വരൂ.
കുന്നംകുളത്ത് നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള ആര്‍ത്താറ്റാണ് നിര്‍ദ്ദിഷ്ട റെയില്‍വേ സ്റ്റേഷന്‍. ഗുരുവായൂരിലേക്ക് ഇവിടെ നിന്നും നാല് കീലോമീറ്റര്‍ മാത്രമെ ദൂരമുള്ളൂ. ഇത് ലാഭിക്കാനാണ് പുന്നയൂര്‍ക്കുളം, വടക്കേകാട് വഴി പാത കൊണ്ടു വന്ന് ജനത്തെ പെരുവഴിയിലാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി കെ ഫസലുല്‍അലി, ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം പി അബൂബക്കര്‍, ഉമ്മര്‍ കോട്ടയില്‍, എം ടി കുഞ്ഞു മുഹമ്മദ് പറഞ്ഞു.
കുന്നംകുളത്ത് റെയില്‍വേ സ്റ്റേഷനുവേണ്ടി വാദിക്കുന്നവര്‍ 20 വര്‍ഷം മുന്‍പ് കല്ലിട്ട കുറ്റിപ്പുറം- ഗുരുവായൂര്‍ റെയില്‍ പാത യാഥാര്‍ഥ്യമാക്കാനാണ് ശ്രമിക്കേത്. വടക്കേകാട് വഴിയുള്ള പാതക്കെതിരെ ശക്തമായ സമരപരിപാടികളുമായി രംഗത്ത് വരുമെന്നും ഇവര്‍ പറഞ്ഞു.

 

Latest