Connect with us

Thrissur

നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ ഔദ്യോഗിക ഭാഷ വാരാചരണം

Published

|

Last Updated

തൃശൂര്‍: ജില്ലയില്‍ നവംബര്‍ ഒന്ന് മലയാളം ശ്രേഷഠഭാഷ ദിനമായും തുടര്‍ന്ന് ഏഴ് വരെ ഭരണഭാഷ വാരാഘോഷവും സംഘടിപ്പിക്കും. ജില്ലാ ഭരണകൂടവും വിവര- പൊതുജനസമ്പര്‍ക്ക വകുപ്പും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് രാവിലെ 9 മണിക്ക് റീജ്യനല്‍ തിയറ്ററില്‍ അക്ഷരദിനം സംഘടിപ്പിക്കും. സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. യൂസഫലി കേച്ചേരി, ആറ്റൂര്‍ രവിവര്‍മ്മ , കെ വി രാമനാഥന്‍, തൈക്കാട് നാരായ ണന്‍ മൂസ്സ്, കലാമണ്ഡലം ഗോപി, പെരുവനം കുട്ടന്‍മാരാര്‍, കലാമണ്ഡലം ക്ഷേമാവതി തുടങ്ങിയവരെ ചടങ്ങില്‍ ആദരിക്കും. ജനപ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.
കേരള സാഹിത്യ അക്കാദമിയും വിവര പൊതുജന സമ്പര്‍ക്ക വകുപ്പും ചേര്‍ന്ന് ശ്രേഷഠ ഭാഷാദിനത്തിന്റെ ഭാഗമായി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് സാഹിത്യ അക്കാദമി ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കും. പെരുമ്പടവം ശ്രീധരന്‍, സി രാധാകൃഷ്ണന്‍ , ഡോ. എസ് കെ വസന്തന്‍, അക്ബര്‍ കക്കട്ടില്‍ , ഡോ. പി വി കൃഷ്ണന്‍ നായര്‍ പങ്കെടുക്കും. കലാപരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലും ഓഫീസ് തലവന്‍ മാരുടെ നേതൃത്വത്തില്‍ ഓഫീസുകളിലും ഭരണഭാഷ പ്രതിജ്ഞ എടുക്കും. ഔദ്യോഗികതലത്തില്‍ ഭരണഭാഷയായി മലയാളം ഉപയോഗിക്കുന്നതിനുള്ള തീവ്രശ്രമം ഇക്കാലയളവിലുണ്ടാകും. ചര്‍ച്ചകള്‍, സെമിനാറുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കും.

 

Latest