Connect with us

Thrissur

റോഡിന്റെ ശോചനീയാവസ്ഥ: കടലാസ് വഞ്ചിയുണ്ടാക്കി വെള്ളത്തിലിട്ട് പ്രതിഷേധം

Published

|

Last Updated

അണ്ടത്തോട്: പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ നാക്കോല റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസുകാര്‍ കടലാസ് വഞ്ചിയുണ്ടാക്കി റോഡില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തിലിട്ട് പ്രതിഷേധിച്ചു. കാലങ്ങളായി നാക്കോല മദ്‌റസക്ക് സമീപം റോഡ് കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാത്ത അവസ്ഥയിലാണ്. അണ്ടത്തോട് നാക്കോല റോഡ് ഈ ഭാഗത്ത് കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പ് കുറച്ച് കരിങ്കല്‍ ചീളുകള്‍ വിരിച്ചതല്ലാതെ റോഡിന്റെ ഒരു പണിയും പൂര്‍ത്തീകരിക്കാനായിട്ടില്ല.
കരിങ്കല്ലിട്ട ഭാഗത്ത് നിരവധി ബൈക്കുകള്‍ വീണ് പരുക്കേല്‍ക്കുന്നത് നിത്യ സംഭവങ്ങളാണ്. നാട്ടുകാരും ജനപ്രതിനിധികളും നിരവധി തവണ വാര്‍ഡ് മെമ്പറെ അറിയിച്ചുവെങ്കിലും പ്രതികരണങ്ങളൊന്നുമുണ്ടായില്ല. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് നാട്ടുകാര്‍ പറഞ്ഞു. കോണ്‍ഗ്രസ് പുന്നയൂര്‍ക്കുളം മണ്ഡലം മുന്‍ പ്രസിഡന്റ് കെ വി ധര്‍മ്മപാലന്‍, മുഹമ്മദ് കണ്ണത്തയില്‍, ഉമ്മര്‍ ചോലയില്‍, അഷ്‌റഫ് പൂഴിക്കുന്നത്ത്, ഹക്കീം തോട്ടുങ്ങല്‍, കബീര്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

Latest