Connect with us

Ongoing News

45 മീറ്ററില്‍ ദേശീയപാത: ആക്ഷന്‍ ഫോറം പ്രക്ഷോഭത്തിന്

Published

|

Last Updated

തിരുവനന്തപുരം: ദേശീയപാത 45 മീറ്ററാക്കി വികസിപ്പിക്കുന്നതിനെതിരെ ഹൈവേ ആക്ഷന്‍ ഫോറം. ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെ പ്രക്ഷോഭ ജാഥകളും പ്രതിഷേധ സംഗമങ്ങളും സംഘടിപ്പിക്കുമെന്ന് ഹൈവേ ആക്ഷന്‍ ഫോറം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ 16ന് തിരുവനന്തപുരത്ത് നടക്കും. കഴിഞ്ഞ മെയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 30 മീറ്റര്‍ ഡിസൈനില്‍ ദേശീയപാത വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാതയില്‍ ബി ഒ ടി വിരുദ്ധ ജനകീയ ഉപരോധം നടത്തും.
ദേശീയപാത വികസനം 30 മീറ്റര്‍ വീതിയില്‍ നടത്താമെന്ന് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും പല തവണ പ്രഖ്യാപിച്ചതാണ്. എന്നാലിപ്പോള്‍ 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുമെന്ന തീരുമാനവുമായി സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുകയാണ്. 37 വര്‍ഷം മുമ്പ് റോഡ് വികസനത്തിനു സ്ഥലം വിട്ടുകൊടുത്തവരാണ് ദേശീയപാതയോരത്തു താമസിക്കുന്നവര്‍. 45 മീറ്റര്‍ വീതിയില്‍ ഭൂമിയേറ്റെടുത്താല്‍ നാലായിരം ഏക്കര്‍ ഭൂമി ഒഴിപ്പിക്കേണ്ടിവരും.
20 ലക്ഷത്തോളം ജനങ്ങളാണ് ഇത്രയും സ്ഥലത്ത് താമസിക്കുകയോ വ്യാപാര സ്ഥാപനങ്ങള്‍ നടത്തുകയോ ചെയ്യുന്നത്. ഒരു സെന്റിന് പത്ത്‌ലക്ഷം രൂപ പ്രകാരം കണക്കാക്കിയാല്‍ പോലും 40,000 കോടി രൂപ നല്‍കേണ്ടിവരും. ഇതിനു പുറമെയാണ് കെട്ടിടങ്ങള്‍ക്കു നല്‍കേണ്ട നഷ്്ടപരിഹാര തുക. 2014ല്‍ നിലവില്‍ വന്ന ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരം കുടിയൊഴിപ്പിക്കുന്നവര്‍ക്ക് പുനരധിവാസം ബാധകമല്ല. അതിനാലാണ് 30 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കണമെന്നാവശ്യപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest