Connect with us

Kozhikode

ഡോ. മിംസ് ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി

Published

|

Last Updated

കോഴിക്കോട്: ആരോഗ്യ പരിരക്ഷയുടെ വ്യത്യസ്തമായ മേഖലകളെ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ഉള്‍ക്കൊള്ളുവാന്‍ വേണ്ടി മിംസ് ഹോസ്പിറ്റല്‍ അവതരിപ്പിച്ച കാര്‍ട്ടൂണ്‍ പരിപാടിയായ ഡോ. മിംസ് ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി. ആരോഗ്യ മേഖലയില്‍ സാധാരണക്കാര്‍ക്കുണ്ടാകുന്ന പൊതുവായ സംശയങ്ങളാണ് പ്രധാനമായും ഡോ. മിംസിലൂടെ അവതരിപ്പിച്ചത്. കൂടാതെ നിരവധി പദ്ധതികള്‍ മിംസ് നടപ്പാക്കി വരുന്നു. ഡോ. മിംസ് ഹെല്‍ത്ത് എജ്യുക്കേഷന്‍ വാന്‍”ആണ് ഇതില്‍ ശ്രദ്ധേയമായ ഒന്ന്.
ആതുര സേവന മേഖലയിലെ ശ്രദ്ദേയമായ ഇടപെടലുകള്‍ക്ക് നല്‍കുന്ന ഡോ. മിംസ് അവാര്‍ഡാണ് മറ്റൊരു ശ്രദ്ധേയമായ സംരംഭം. കേരളത്തിന്റെ ആതുരസേവന മേഖലയില്‍ നല്‍കുന്ന ഏറ്റവും വലിയ അംഗീകാരം കൂടിയാണ് നിലവില്‍ ഡോ. മിംസ് അവാര്‍ഡ്. ഇതോടൊപ്പം തന്നെ ആതുര സേവനമേഖലയിലെ ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് നല്‍കുന്ന ക്രിസില്‍ മെഡികോള്‍ ഹെല്‍ത്ത് കെയര്‍ ഇന്നവേഷന്‍ അവാര്‍ഡ് 2012 ഡോ. മിംസിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
മിംസ് ഹോസ്പിറ്റലിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി അവതരിപ്പിച്ച ഡോ. മിംസിന് പൊതുജനങ്ങള്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യതയാണ് ആയിരം എപ്പിസോഡുകള്‍ തുടര്‍ച്ചായി മുടക്കമോ ആവര്‍ത്തനമോ ഇല്ലാതെ സംപ്രേക്ഷണം ചെയ്യാന്‍ പ്രചോദനമായതെന്ന് മിംസ് ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യു ബശീര്‍ പറഞ്ഞു.
ഡോക്ടര്‍ മിംസ് ആയിരം എപ്പിസോഡ് പൂര്‍ത്തിയാക്കിയതിന്റെ സന്തോഷ സൂചകമായി മിംസ് ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുല്ല ചെറയക്കാട്ടിന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു.

Latest