Connect with us

Ongoing News

കര്‍ണാടക യാത്ര തുടരുന്നു:സ്ത്രീധനരഹിത വിവാഹത്തിന് 25,000 യുവാക്കള്‍

Published

|

Last Updated

കര്‍ണാടക യാത്രക്ക് ചിക്കമംഗളൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു

ചിക്മംഗളൂര്‍: മാനവകുലത്തെ ആദരിക്കുക എന്ന പ്രമേയത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ നയിക്കുന്ന കര്‍ണാടക യാത്രയില്‍ കന്നട ജനതക്ക് പ്രതീക്ഷയേകി മറ്റൊരു സംരംഭം. കര്‍ണാടക യാത്രയുടെ ഭാഗമായി സംസ്ഥാനത്തെ 25,000 യുവ പ്രവര്‍ത്തകരെ സ്ത്രീധന രഹിത വിവാഹത്തിന് തയ്യാറാക്കുക എന്ന വ്യത്യസ്തമായ പദ്ധതി കാന്തപുരം ഉദ്ഘാടനം ചെയ്തു. പദ്ധതി വിജയിപ്പിക്കുന്നതിന് വേണ്ടി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഇതിന്റെ പ്രാരംഭ നടപടികള്‍ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഉദ്ഘാടനത്തോടനുബന്ധിച്ച് ആരംഭിച്ചിട്ടുണ്ട്. 25,000 യുവാക്കള്‍ക്ക് ആദര്‍ശ വിവാഹത്തിനുള്ള പ്രതിജ്ഞാപത്രം വിതരണം ചെയ്തു.
കര്‍ണാടക യാത്രക്ക് ചിക്ക്മംഗളൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് എ പി എസ് ഹുസൈന്‍ അല്‍ അഹ്ദല്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം മുഖ്യപ്രഭാഷണം നടത്തി. മന്ത്രി അഭയചന്ദ്ര ജൈന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യമന്ത്രി യു ടി ഖാദര്‍, സി എം ഇബ്‌റാഹിം, എം എല്‍ എമാരായ സി ടി രവി, ശ്രീനിവാസ്, ബി ബി നംഗയ്യ, ഡി എന്‍ ജീവരാജ്, ജില്ലാ പോലീസ് സൂപ്രണ്ട് ചേതന്‍, ചിക്കമംഗളൂര്‍ ബി ജെ പി പ്രസിഡന്റ് വരസിദ്ധ ഗോപാല്‍, ഡോ. മുഹമ്മദ് ഫാസില്‍ സെവി, ബേക്കല്‍ ഇബ്‌റാഹിം മുസ്്‌ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞന്നാടി, മഹ്മൂദ് മുസ്‌ലിയാര്‍ എടപ്പലം, ഗുണനാഥ സ്വാമി ശ്രിഗേരി, ചന്ദ്രശേഖര ശിവാചാര്യ സ്വാമി, ഡോ. ടി അന്തോണി സ്വാമി, ശാഫി സഅദി, അബ്ദുല്‍ ഹാഫിള് സഅദ് സംസാരിച്ചു.
സകലേഷ്പൂരില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. മുഹമ്മദ് ഫാസില്‍ റസ്‌വി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഹാസന്‍ ജില്ലാ സംയുക്ത ജമാഅത്ത് ഖാസി ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എച്ച് ഡി രേവണ്ണ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കാന്തപുരം മുഖ്യപ്രഭാഷണം നടത്തി. സി എം ഇബ്രാഹീം മുസ്‌ലിയാര്‍, റുദ്രേ ഗൗഡ എം എല്‍ എ, മഞ്ചു എം എല്‍ എ, ഹാഫിള് നാസിര്‍ ഹുസൈന്‍ റസ്‌വി സംസാരിച്ചു.
ഇന്ന് വൈകീട്ട് മൂന്നിന് ബംഗളൂരുവില്‍ കര്‍ണാടക യാത്ര സ്വീകരണം ഏറ്റുവാങ്ങും. യാത്രയെ സ്വീകരിക്കാന്‍ എല്ലാ വിധ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. നവംബര്‍ ഒന്നിന് മൈസൂര്‍, മടിക്കേരി എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്ക് ശേഷം രണ്ടിന് വൈകീട്ട് മൂന്ന് മണിക്ക് മംഗലാപുരം നെഹ്‌റു സ്റ്റേഡിയത്തില്‍ സമാപന സമ്മേളനം നടക്കും. സമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. യേനപ്പോയ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ യേനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിക്കും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തും. കാന്തപുരം മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ മുഖ്യാതിഥിയായിരിക്കും. സയ്യിദ് അലി ബാഫഖി, കെ എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഖലീലുല്‍ ബുഖാരി, എ കെ അബ്ദുര്‍റഹിമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദര്‍ മുസ്്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ബേക്കല്‍ ഇബ്‌റാ ഹീം മുസ്്‌ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, മാണിയൂര്‍ അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചി കോയ തങ്ങള്‍ ബായാര്‍, പേജാര്‍ മഠാധിപതി ശ്രീ വിശ്വേശ്വര തീര്‍ഥ ശ്രീ പാഥലു, മംഗലാപുരം ബിഷപ്പ്, മന്ത്രി യു ടി ഖാദര്‍, മന്ത്രി ബിരാമനാഥ റൈ, എം പി നളിന്‍ കുമാര്‍ കട്ടീല്‍, മൊയ്തീന്‍ ബാവ എം എല്‍ എ, ഉള്ളാള്‍ ദര്‍ഗ പ്രസിഡന്റ് യു എസ് ഹംസ ഹാജി സംബന്ധിക്കും.

---- facebook comment plugin here -----

Latest