Connect with us

National

കള്ളപ്പണം;വിചാരണക്ക് വിധേയരാകുക 27പേര്‍ മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി: കള്ളപ്പണം സൂക്ഷിച്ചവരെയെല്ലാം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം. അവര്‍ ചെറിയവരായാലും വലിയവരായാലും അന്വേഷണത്തിന് തടസ്സമാകില്ല. 627 പേരില്‍ വെറും 27 പേരെ മാത്രമേ വിചാരണാ നടപടികള്‍ക്ക് വിധേയരാക്കൂ. ജനീവയിലെ എച്ച് എസ് ബി സി ബേങ്കില്‍ നിക്ഷേപമുള്ള 289 പേരുടെ അക്കൗണ്ടില്‍ സീറോ ബാലന്‍സാണ്. 13 അക്കൗണ്ടുകള്‍ ട്രസ്റ്റുകളുടെതും കോര്‍പറേറ്റുകളുടെതുമാണ്. 315 എണ്ണത്തിന്റെ നികുതി ഈടാക്കാം. 136 അക്കൗണ്ടുകാര്‍ നികുതി അടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മൊത്തം 750 കോടി രൂപയേ നികുതിയായി ലഭിക്കൂ.
കഴിഞ്ഞ ദിവസം അറുന്നൂറിലേറെ കള്ളപ്പണ നിക്ഷേപകരുടെ പേര് വിവരങ്ങളാണ് സര്‍ക്കാര്‍ കോടതിക്ക് കൈമാറിയത്. തങ്ങളുടെ മുന്നില്‍ വലിയവനെന്നോ ചെറിയവനെന്നോ ഇല്ല. എല്ലാവരും തുല്യരാണ്. ആരാണോ രാജ്യത്തെ കൊള്ളയടിച്ചത്, അവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ട് വരും അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്യും. അത് ഉറപ്പ് നല്‍കുന്നു- എസ് ഐ ടി വൈസ് ചെയര്‍മാന്‍ ജസ്റ്റിസ് അരിജിത് പസായത്ത് പറഞ്ഞു.
പണം എപ്പോള്‍ തിരികെ കൊണ്ട് വരാന്‍ കഴിയുമെന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും എന്നാല്‍ അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Latest