Connect with us

Kozhikode

കാലിക്കറ്റ് സര്‍വകലാശാല; ഏഴാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഹോസ്റ്റല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇന്നലെ സര്‍വകലാശാലാ അധികൃതരും വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. ഇന്നലെ രാവിലെ കെ എസ് യു, എം എസ് എഫ്, എസ് എഫ് ഐ സംഘടനകളുമായി വെവ്വേറെയാണ് ചര്‍ച്ചകള്‍ നടത്തിയത്. സ്വാശ്രയ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലിലെ മെസ് പങ്കിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമവായം കണ്ടെത്താനാകാഞ്ഞതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുല്‍സലാം അറിയിച്ചു. ഇന്നലെ വൈസ് ചാന്‍സലറുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ വി സിക്ക് പുറമേ പ്രോ. വൈസ് ചാന്‍സലര്‍ കെ രവീന്ദ്രനാഥ്, രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുല്‍ മജീദ് എന്നിവരും എസ് എഫ് ഐക്ക് വേണ്ടി വിവേക്, അര്‍ഷാദ്, കെ എസ് യുവിനെ പ്രതിനിധാനം ചെയ്ത് റംഷാദ്, എം എസ് എഫ് പ്രതിനിധിയായി നവാസ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.