Connect with us

International

ഉക്രൈനില്‍ വിശാല സര്‍ക്കാറിന് ആഹ്വാനം

Published

|

Last Updated

കീവ് : പുറത്തായ പ്രസിഡന്റ് വിക്‌ടോര്‍ യാനുകോവിചിന്റെ മുന്‍ പ്രതിപക്ഷ സഖ്യമൊഴികെയുള്ള മറ്റ് കക്ഷികളെ ഉള്‍പ്പെടുത്തി വിശാല സര്‍ക്കാര്‍ സഖ്യമുണ്ടാക്കാന്‍ ഉക്രൈന്‍ പ്രധാനമന്ത്രി ആര്‍സിനി യാറ്റ്‌സെന്‍യുകിന്റെ ആഹ്വാനം. കഴിഞ്ഞ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടുനേടിയ പോപുലര്‍ ഫ്രണ്ടിന്റെ നേതാവ് തന്റെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയ പ്രസിഡന്റ് പെട്രോ പൊറോഷെന്‍കോയുടെ സഖ്യത്തില്‍ ചേരുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബട്കിവിസ്ച്‌യന പാര്‍ട്ടി, സെല്‍ഫ് ഹെല്‍പ് പാര്‍ട്ടി, റാഡിക്കല്‍ പാര്‍ട്ടി എന്നീ മറ്റ് മൂന്ന് സംഘങ്ങളുമായി പൊതു കൂടിയാലോചന നടത്തിയതായി പ്രധാനനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പത്ത് ശതമാനം വോട്ടോടെ റാഡയില്‍ 30 സീറ്റ് നേടിയ പ്രതിപക്ഷ സഖ്യത്തെ പൊതുകൂടിയാലോചനക്ക് വിളിച്ചിരുന്നില്ല . ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് പടിഞ്ഞാറന്‍ ഉക്രൈനില്‍ റഷ്യന്‍ അനുകൂല വിമതര്‍ ബഹിഷ്‌കരിച്ചിരുന്നു. അവര്‍ തങ്ങളുടെ തിരഞ്ഞെടുപ്പ് അടുത്തമാസം രണ്ടിന് നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മെയ്മാസം മുതല്‍ മേഖലയില്‍ വിമതരും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ ഏറ്റ്മുട്ടലിലായിരുന്നു. യുറോപ്യന്‍ യൂണിയനുമായി വ്യാപാര കരാര്‍ ഉണ്ടാക്കുന്നതിനുപകരം റഷ്യയുമായി കരാറുണ്ടാക്കാനുള്ള തീരുമാനത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനൊടുവില്‍ റഷ്യന്‍ അനുകൂല പ്രസിഡന്റ് വിക്‌ടോര്‍ യാനുകോവിച് ഫിബ്രവരിയില്‍ പുറത്തായിരുന്നു. ഇതേത്തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

Latest