Connect with us

Palakkad

കേബിളിടാന്‍ റിയലന്‍സിന് നല്‍കിയതില്‍ ലക്ഷങ്ങളുടെ അഴിമതിയെന്ന്‌

Published

|

Last Updated

പാലക്കാട്: നഗരസഭാ പരിധിയില്‍ കേബിളിടാന്‍ റിലയന്‍സിന് അനുവാദം നല്‍കിയതിനു പിന്നില്‍നഗരസഭക്ക് ഒന്നരക്കോടി രൂപ നഷ്ടംവന്നതായും ഈ ഇടപാടുകളില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും പാലക്കാട് മുന്നോട്ട് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
നഗരപദേശങ്ങളില്‍ 4 ജി കേബിളിടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ മൊബൈല്‍കമ്പനിയായ റിലയന്‍സിനു വേണ്ടി റിലയന്‍സ് ജിയോ ഇന്‍ഫോകോം അന്നത്തെ നഗരസഭാ ചെയര്‍മാനോട് അനുമതി ആവശ്യപ്പെട്ടത്.
ജില്ലയിലെ 42 റോഡുകളുടെ മാപ്പ് തയ്യാറാക്കി യാണ് റോഡ് വെട്ടിപ്പൊളിക്കാന്‍ അനുമതി തേടി റിലയന്‍സ് ജിയോ ഇന്‍ഫോകോം കത്തു നല്‍കിയത്.നഗരസഭയിലെ എഞ്ചിനീയറിംഗ് വിഭാഗം കേബിളിടുന്നതിന് 1,73,39,626 രൂപാ റിലയന്‍സില്‍ നിന്നും ഈടാക്കണമെന്നാവശ്യപ്പെട്ടിരുന്നത്. കേബിളിടുന്നതിന് എച്ച് ഡി ഡി സിസ്റ്റം ഉപയോഗിക്കുമെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തുക നിശ്ചയിച്ചത്.
എന്നാല്‍ റോഡ് വെട്ടിപ്പൊളിക്കേണ്ടി വന്നാല്‍ ചെലവ് ഇതിന്റെ മൂന്നിരട്ടിയാകുമെന്നും ഇവര്‍ നഗരസഭാ ചെയര്‍ മാനെ രേഖാമൂലം അറിയിച്ചിരുന്നു.എന്നാല്‍ നഗരസഭയുടെ അനുമതി വാങ്ങാതെയും എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ശിപാര്‍ശ പരിഗണിക്കാതെയും 2014 ഫെബ്രുവരി രണ്ടിന് 14,68,250 രൂപ ഈടാക്കി 29870 മീറ്റര്‍ റോഡില്‍ കേബിളിടന്‍ അന്നത്തെ നഗരസഭാ ചെയര്‍മാന്‍ മുന്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഇത്തരത്തില്‍ 14 ലക്ഷം രൂപാ മാത്രം നഗരസഭഈടാക്കിയതുവഴി പാലക്കാട് നഗരസഭക്ക് ചുരുങ്ങിയത് ഒന്നരക്കോടി രൂപ നഷ്ടംവന്നതായും ഇതിനു പിന്നില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് പറയുന്നത്. നഗരസഭയില്‍ നടന്ന ഈ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തംണം. ഇതു സംബന്ധിച്ച് വിജിലന്‍സ് കമ്മീഷണര്‍ക്കും ലോകായുക്തക്കും പരാതി നല്‍കും.
പത്ര സമ്മേളനത്തില്‍ പി വിജയന്‍, വി എന്‍ അപ്പുണ്ണി, വള്ളത്തോള്‍ മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.പ്രസിഡന്റ് ഡോ എം എന്‍ അന്‍വറുദ്ദീന്‍, സെക്രട്ടറി വള്ളത്തോള്‍ മുരളിധരന്‍, പി വിജയന്‍, സി എന്‍ അപ്പുണ്ണി പങ്കെടുത്തു.

Latest