Connect with us

Kasargod

പോളിടെക്‌നിക്കില്‍ നോര്‍ക്ക തൊഴില്‍ പരിശീലനം

Published

|

Last Updated

കാസര്‍കോട്: കേരള സര്‍ക്കാറിന്റെ നോര്‍ക്ക റൂട്ട്‌സ് തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക്ക് കോളജില്‍ നല്‍കുന്ന തൊഴില്‍ വൈദഗ്ധ്യ പരീശിലനത്തിന് അപേക്ഷിക്കാം. ഐ ഇ എല്‍ ടി എസ്(ഈവനിംഗ് ബാച്ച്), ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്കിംഗ് എന്നിവയില്‍ മൂന്ന് മാസക്കാലമാണ് പരിശീലനം.
അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴിലന്വേഷകര്‍ക്ക് ഐ ഇ എല്‍ ടി എസ് യോഗ്യത വളരെ അത്യന്താപേക്ഷിതമാണ്. ഈ പരിശീലനം മുഖേന സ്‌പോക്കണ്‍ ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, വ്യക്തിത്വ വികാസം മേഖലകളിലും പ്രാവീണ്യം നേടാനാകും.
കോഴ്‌സുകളുടെ ഫീസിന്റെ 80 ശതമാനം നോര്‍ക്ക റൂട്ട്‌സ് വഹിക്കും. 20 ശതമാനം മാത്രം പഠിതാവ് നല്‍കിയാല്‍ മതി. പഠിതാവ് നല്‍കേണ്ടുന്ന സംഖ്യ ഐ ഇ എല്‍ ടി എസിന് 1600 രൂപയും ഗ്രാഫിക്ക് ഡിസൈനിംഗിനും വെബ് ഡിസൈനിംഗിനും 1000 രൂപ വീതവും കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗിന് 2000 രൂപയുമാണ്. പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍പ്പെട്ട ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പരിശീലനം പൂര്‍ണമായും സൗജന്യമാണ്. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും റേഷന്‍ കാര്‍ഡും അവയുടെ പകര്‍പ്പുകളും നിശ്ചിത ഫീസും സഹിതം നവംബര്‍ 11ന് രാവിലെ 10 മണിക്ക് പോളിടെക്‌നിക്കില്‍ ഹാജരാകണം.