Connect with us

Kasargod

ലീഡേഴ്‌സ് അസംബ്ലികള്‍ ആവേശമാകുന്നു

Published

|

Last Updated

ചട്ടഞ്ചാല്‍: സമര്‍പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന സന്ദേശത്തില്‍ 60-ാം വാര്‍ഷിക സമ്മേളന ഭാഗമായി സോണ്‍ ഘടകങ്ങളില്‍ നടക്കുന്ന ലീഡേഴ്‌സ് അസംബ്ലികള്‍ പ്രവര്‍ത്തകരില്‍ ആവേശമായി.
മഞ്ചേശ്വരം സോണ്‍ ലീഡേഴ്‌സ് അസംബ്ലി മഞ്ചേശ്വരം മള്ഹറില്‍ സോണ്‍ പ്രസിഡന്റ് മൂസല്‍ മദനിയുടെ അധ്യക്ഷതയില്‍ സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള ഉദ്ഘാടനം ചെയ്തു.
ചട്ടഞ്ചാല്‍ സുന്നി സെന്ററില്‍ നടന്ന ഉദുമ സോണ്‍ ലീഡേഴ്‌സ് അസംബ്ലി സോണ്‍ പ്രസിഡന്റ് സുലൈമാന്‍ മുസ്‌ലിയാര്‍ പടുപ്പിന്റെ അധ്യക്ഷതയില്‍ എസ് എം എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സംഘടനാകാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി രണ്ടാംഘട്ട കര്‍മപദ്ധതി അവതരിപ്പിച്ചു. മൊയ്തീന്‍ പനേര, ശാഫി സഖാഫി ഏണിയാടി, വി പി അബ്ദുല്ല ഹാജി പെരുമ്പ, തോക്കെ മുഹമ്മദ് സഖാഫി, അബ്ബാസ് ഹാജി ഉപ്പള, അബ്ദുല്‍ അസീസ് സൈനി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest