Connect with us

Kasargod

മുരളി വധം: ഗൂഡാലോചന പുറത്തു കൊണ്ടുവരണം: ഡി വൈ എഫ് ഐ

Published

|

Last Updated

കാസര്‍കോട്: ഡി വൈ എഫ് ഐ ശാന്തിപ്പള്ളം യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന പി മുരളിയെ കുത്തിക്കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ ആര്‍ എസ് എസ്-ബി ജെ പി ഉന്നത നേതൃത്വത്തിന്റെ പങ്ക് പുറത്തുക്കൊണ്ടുവരാന്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ ആര്‍ എസ് എസ്-ബി ജെ പി നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ട്. ഇപ്പോള്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് വലിയ പരാതിയും സംശയവും ഉയര്‍ന്നിട്ടുണ്ട്. ഗൂഡാലോചന നടത്തിയവരെക്കുറിച്ചോ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരെക്കുറിച്ചോ ഇതുവരെ ഒരന്വേഷണവും നടത്തിയിട്ടില്ല. ഗൂഡാലോചനയില്‍ പങ്കുള്ള ആര്‍ എസ് എസ്-ബി ജെ പി ഉന്നതരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആഭ്യന്തരതലത്തില്‍ ശ്രമം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിനെതിരായി ഡി വൈ എഫ് ഐ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരുമെന്നും പ്രസ്താവവയില്‍ പറഞ്ഞു.

Latest