Connect with us

Kasargod

വീട് നിര്‍മാണ ജോലിക്കിടെ വീണ് പരുക്കേറ്റ യുവാവ് ആംബുലന്‍സ് യാത്രയ്ക്കിടെ സ്‌ട്രെക്ച്ചറില്‍ നിന്ന് വീണു

Published

|

Last Updated

നീലേശ്വരം: വീട് നിര്‍മ്മാണ ജോലിക്കിടെ വീണ് പരുക്കേറ്റ യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെ സ്‌ട്രെക്ച്ചറില്‍ നിന്ന് വീണ് നടുവിന് പരുക്കേറ്റു.
പിലിക്കോട് ഏച്ചിക്കൊവ്വല്‍ പയ്യാടക്കത്ത് വേണുവിനാണ് പരുക്കേറ്റത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 20ന് പയ്യാടക്കത്ത് കോട്ടയിലെ കുഞ്ഞികൃഷ്ണന്റെ വീടിന്റെ നിര്‍മ്മാണ ജോലിക്കിടയിലാണ് ബന്ധുവായ വേണു വീടിന് മുകളില്‍ നിന്ന് വീണത്.
സാരമായി പരിക്കേറ്റ വേണുവിനെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വേണുവിന്റെ നടുവിന് വിദഗ്ധ ചികിത്സ ആവശ്യമായി വന്നതിനാല്‍ യുവാവിനെ കഴിഞ്ഞ ദിവസം ആംബുലന്‍സില്‍ കയറ്റി മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ആംബുലന്‍സ് നീലേശ്വരം കരുവാച്ചേരിയിലെത്തിയപ്പോള്‍ ചെരിയുകയും സ്ട്രക്ച്ചറില്‍ കിടക്കുകയായിരുന്ന വേണുവിന് താഴെ വീണ് നടുവിന് കൂടുതല്‍ പരുക്കേല്‍ക്കുകയുമായിരുന്നു. കുഞ്ഞികൃഷ്ണന്റെ പരാതിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ രാധാകൃഷ്ണനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.

 

Latest