Connect with us

Gulf

കാര്‍ ഡിക്കിയില്‍ ഒളിച്ചിരുന്നു അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവെ പിടിയിലായി

Published

|

Last Updated

അബുദാബി: രാജ്യത്ത് പ്രവേശിക്കുന്നതിനു വിലക്കുള്ളയാള്‍ അതിര്‍ത്തി വഴി നുഴഞ്ഞു കയറാനുള്ള ശ്രമം ഉദ്യോഗസ്ഥരുടെ ജാഗ്രത കാരണം പരാജയപ്പെട്ടു. ഹത്ത അതിര്‍ത്തി വഴി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കു പുറമെ രണ്ട് ഏഷ്യക്കാരും പിടിയിലായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സ്വന്തം പേരിലുള്ള കാറുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറബ് വംശജന്‍ പിടിയിലായത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇയാളുടെ കാര്‍ വിശദമായി പരിശോധിക്കുന്നതിനിടെയാണ് കാര്‍ ഡിക്കിയില്‍ രണ്ട് ഏഷ്യക്കാര്‍ ഒളിഞ്ഞിരിക്കുന്നത് കണ്ടത്. ഇവരെ അനധികൃതമായി രാജ്യത്തെത്തിക്കാന്‍ അറബ് വംശജര്‍ ശ്രമിക്കുകയായിരുന്നെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു.

Latest