Connect with us

Gulf

വാട്ടര്‍കനാല്‍: അല്‍ വാസല്‍ റോഡില്‍ ഗതാഗതം തിരിച്ചുവിടും

Published

|

Last Updated

ദുബൈ: വാട്ടര്‍ കനാല്‍ നിര്‍മാണത്തിന്റെ ഭാഗമായി സഫ പാര്‍ക്കിനു സമീപം അല്‍ വാസല്‍ റോഡില്‍ പ്രധാന വഴി തിരിച്ചുവിടല്‍ ഇന്ന് ആരംഭിക്കുമെന്ന് ആര്‍ ടി എ, സി ഇ ഒ മൈത്ത ബിന്‍ അദിയ്യ് അറിയിച്ചു.
ജുമൈറ മൂന്ന്, അല്‍ സഫ ഒന്ന് എന്നിവിടങ്ങളില്‍ നിന്ന് ജുമൈറ രണ്ടിലേക്കും അല്‍ വാസലിലേക്കും തിരിച്ചും വഴിതിരിച്ചുവിടുന്നതിന് പുതിയ പാതകള്‍ നിര്‍മിച്ചിട്ടുണ്ട്. പഴയ റോഡിലെ അത്രതന്നെ വരികളും സിഗ്നലുകളും സൂചികകളും ഇവിടെയും ഉണ്ടാകും.
ജല വൈദ്യുതി പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം അല്‍ വാസല്‍ റോഡില്‍ അബുദാബി ഭാഗത്തേക്ക് പാലം പണിയുമെന്നും മൈത്ത ബിന്‍ അദിയ്യ് അറിയിച്ചു.