Connect with us

Gulf

എമിറേറ്റ്‌സിന് നൂറാമത് ബോയിംഗ് എത്തി

Published

|

Last Updated

ദുബൈ: ലോകത്തിലെ വലിയ ബോയിംഗ് 777-300 ഇ ആര്‍ വിഭാഗത്തില്‍പ്പെട്ട ഒരു വിമാനം കൂടി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ശേഖരത്തിലെത്തി. ഇതോടെ എമിറേറ്റ്‌സിന് ഇത്തരത്തില്‍പെട്ട നൂറ് വിമാനമായി. 77 കേന്ദ്രങ്ങളിലേക്ക് ഇവയുടെ സര്‍വീസുണ്ട്. 2005 മാര്‍ച്ചിലാണ് ആദ്യ വിമാനം എത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ബോയിംഗ് വിമാനം ഇപ്പോള്‍ എമിറേറ്റ്‌സിനാണ്. 200 ലധികം വിമാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും പ്രസിഡന്റ് സര്‍ ടിം ക്ലര്‍ക്ക് അറിയിച്ചു.
നവംബര്‍ 15 മുതല്‍ ചെക്ക് ഇന്‍ ബാഗേജിന്റെ വലുപ്പത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. 300 സെന്റീമീറ്ററില്‍ കൂടുതല്‍ ഉയരവും അതേ വീതിയുമുള്ള ലഗേജ് സ്വീകാര്യമായിരിക്കുകയില്ല.
150 സെന്റീമീറ്റര്‍ ഉയരവും വീതിയുമുള്ളതോ അതില്‍ കുറവായതോ ആയ ലഗേജാണ് സ്വീകാര്യം. 150 സെന്റീമിറ്ററില്‍ കവിഞ്ഞാല്‍ പ്രത്യേക ഫീസ് ഈടാക്കും. 300 സെന്റീമീറ്റര്‍ കടന്നാല്‍ സ്വീകരിക്കുകയുമില്ല.