Connect with us

Kerala

സ്‌കൂള്‍കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി 16 പേര്‍ക്ക് പരിക്കേറ്റു

Published

|

Last Updated

അങ്കമാലി: അങ്കമാലി കുറുകുറ്റിയില്‍ കാര്‍ നിയന്ത്രണംവിട്ട് സ്‌കൂള്‍കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി 16 പേര്‍ക്ക് പരിക്കേറ്റു. കുറുകുറ്റി സെന്റ് ജോസഫ് സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പെട്ടത്. ബസ് കാത്തുനിന്ന സമയത്ത് തൃശൂര്‍ ഭാഗത്തുനിന്ന് എത്തിയ ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് വിദ്യാര്‍ഥികളെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പരുക്കേറ്റ വിദ്യാര്‍ഥികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

---- facebook comment plugin here -----

Latest