Connect with us

Oddnews

സ്‌കൂള്‍ കുട്ടിയുടെ കവിളില്‍ നുള്ളിയ അധ്യാപികയ്ക്ക് അര ലക്ഷം രൂപ പിഴ

Published

|

Last Updated

ചെന്നൈ: സ്‌കൂള്‍ കുട്ടിയുടെ കവിളില്‍ നുള്ളിയ അധ്യാപികയ്ക്ക് അരലക്ഷം രൂപ പിഴശിക്ഷ. 2012 നടന്ന സംഭവത്തില്‍ കേസരി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക മെഹറുന്നിസയ്ക്കാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതിയുടെതാണ് നടപടി. സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നേരത്തെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. സ്‌കൂള്‍ 1000 രൂപ പിഴയടക്കണമെന്ന് 2013ല്‍ കമ്മീഷന്‍ ഉത്തരവിട്ടു. ഇതിനിടെ കുട്ടിയുടെ ടിസി വാങ്ങാന്‍ മാതാപിതാക്കള്‍ സ്‌കൂളിനെ സമീപിച്ചു. എന്നാല്‍ തടസ്സവാദങ്ങള്‍ ഉന്നയിച്ച് ടിസി നല്‍കുന്നത് സ്‌കൂള്‍ അധികൃതര്‍ വൈകിപ്പിച്ചതോടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്നാണ് കേസ് പരിഗണിച്ച ഹൈകോടതി ബെഞ്ച് അധ്യാപികയ്ക്ക് അരലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചത്.

 

Latest