Connect with us

Kasargod

വായന മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന വെളിച്ചം: എന്‍ എ

Published

|

Last Updated

കമ്പാര്‍: വായന ഒരു വ്യക്തിയെ പുതിയ മനുഷ്യനാക്കി മാറ്റുകയാണെന്നും അത് സര്‍വ വിജയത്തിന്റെയും ചവിട്ടുപടിയാണെന്നും എന്‍ എ നെല്ലിക്കുന്ന് എം എല്‍എ പറഞ്ഞു. കമ്പാര്‍ എം എസ് എഫിന്റെ കീഴിലുള്ള പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ലൈബ്രറി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വായന ഏറ്റവും വലിയ വെളിച്ചമാണ്. വായന നല്ല തലമുറയെ സൃഷ്ടിക്കുകയും ആ തലമുറ നാടിന്റെ സമ്പത്തായി മാറുകയും ചെയ്യുന്നു. എല്ലാം ഹൈടെക്കായി മാറിയ കാലത്തും വായനയുടെ പ്രസ്‌ക്തി ഒട്ടും കുറഞ്ഞിട്ടില്ല. ഇ വായനയിലൂടെ പുതിയ തലമുറ പുതിയ അറിവുകള്‍ തേടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.എസ്.എഫ് ജില്ലാ സെക്രട്ടറി മൂസ ബാസിത് അധ്യക്ഷത വഹിച്ചു. എബി കുട്ടിയാനം മുഖ്യപ്രഭാഷണം നടത്തി. എം എ നജീബ്, വാര്‍ഡ് മെമ്പര്‍ മുജീബ് കമ്പാര്‍, ജമാല്‍ കമ്പാര്‍, ഷാഫി തായല്‍, സിറാജ് മൂപ്പ, നിസാര്‍ തായല്‍, ബഷീര്‍ പാല്‍ത്തോട്ടി, അശ്‌റഫ് കുന്നില്‍, ജുനി, സലിം മജല്‍, സലാഹുദ്ദീന്‍, അബ്ദുല്ല കമ്പാര്‍, കെകെ അബ്ദുല്‍ ഖാദര്‍, ഹനീഫ് കമ്പാര്‍, മൂസ കമ്പാര്‍, ആബിദ് കമ്പാര്‍, ഇര്‍ഷാദ് കമ്പാര്‍, റഹ്മാന്‍ ഇജാസ്, നിസാര്‍ പറപ്പാടി, മനാഫ് ബെദ്രഡുക്ക പ്രസംഗിച്ചു.

---- facebook comment plugin here -----

Latest