Connect with us

Kasargod

കാസര്‍കോട് നഗരസഭാ ഓഫീസിനകത്ത് ചൂഷണം

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട് നഗരസഭാ ഓഫീസില്‍ പൊതുജനങ്ങള്‍ ചൂഷണത്തിന് വിധേയരാകുന്നു. ജനന മരണ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ വരുന്നവര്‍ക്കാണ് ഈ അനുഭവം. ഓഫീസില്‍ അപേക്ഷ പൂരിപ്പിക്കുന്നത് അവിടത്തെ ലൈസന്‍സ് ഡാറ്റ എന്‍ട്രി ചെയ്യാന്‍ എത്തിയ ആളാണ്. ഇപ്പോള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സ്വാധീനിച്ച് ഓഫീസിനുള്ളില്‍ തന്നെ കസേര ഇട്ട് അപേക്ഷ പൂരിപ്പിച്ച് കൊടുക്കുന്നു. ഒരു അപേക്ഷയ്ക്ക് വാങ്ങുന്നത് 50 രൂപ. ഇതിന് മുമ്പ് മുന്‍സിപ്പാലിറ്റിയുടെ പുറത്ത് അപേക്ഷ പൂരിപ്പിച്ച് കൊടുത്താല്‍ വാങ്ങുന്നത് 20 രൂപയായിരുന്നു. അതിനെതിരെ മുന്‍സിപ്പാലിറ്റി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ആ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ഒത്താശയോടെയാണ് ഈ ചൂഷണം ഓഫീസിനകത്ത് നടക്കുന്നത്. പാവങ്ങളോട് കാണിക്കുന്ന ഈ ചൂഷണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുവാന്‍ അധികൃതര്‍ രംഗത്ത് വരണമെന്നാണ് പൊതുജന അഭിപ്രായം.