Connect with us

Kasargod

വിവരാവകാശ നിയമം ജനനന്മക്കായി ഉപയോഗിക്കണം

Published

|

Last Updated

കാസര്‍കോട്: വിവരാവകാശ നിയമം വ്യക്തി താല്‍പ്പര്യത്തിനു അതീതമായി സമൂഹത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്താന്‍ സന്നദ്ധ സംഘടനകളും ഉദ്യോഗസ്ഥരും വിവരാവകാശ പ്രവര്‍ത്തകരും ശ്രമിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു.
ഒരു നിയമസഭാ സാമാജികന് ലഭിക്കുന്ന എല്ലാ വിവരങ്ങളും ഒരു സാധാരണക്കാരനും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് വിവരാവകാശ നിയമം. വിവരങ്ങള്‍ ആവശ്യപ്പെടേണ്ടതും വിവരങ്ങള്‍ നല്‍കേണ്ടതും വ്യക്തി താത്പര്യത്തിനു വേണ്ടിയല്ല. നിസ്സാര കാരണങ്ങള്‍ കാണിച്ച് വിവരം നല്‍കാതിരിക്കുന്നത് ശരിയല്ല.
വിവരാവകാശ കമ്മീഷന് ലഭിക്കുന്ന ഹര്‍ജികളുടെ ബാഹുല്യം കൊണ്ട് തീര്‍പ്പാക്കുന്നതില്‍ പ്രശ്‌നം നേരിടുന്നു.
കമ്മീഷന്‍ പുതുതായി ആരംഭിച്ച വെബ് പോര്‍ട്ടലില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള നിരവധി ഉത്തരവുകള്‍, കോടതി വിധികള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭിക്കും. ഉള്‍നാടന്‍ ഗ്രാമങ്ങളിലും വിവരാവകാശ നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാനായി കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളില്‍ വിവരാവകാശ വിവരമേള സംഘടിപ്പിച്ചുവരുന്നുണ്ട്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വിവരാവകാശ വിവരണമേള എ ഡി എം. എച്ച് ദിനേശന്‍ ഉദ്ഘാടനം ചെയ്തു. വിവരാവകാശ കമ്മീഷന്‍ നിയമ വിദഗ്ധന്‍ കെ സദാശിവഭട്ട് കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ പ്രതിനിധി ജി എന്‍ ഗിരീഷ് കുമാര്‍ വിഷയം അവതരിപ്പിച്ചു. ഐ എം ജി ഫാക്കല്‍ട്ടിമാരായ ബി അശോക്, പ്രൊഫ. ലക്ഷ്മണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. തുടര്‍ന്ന് ഉദിനൂര്‍ ജ്വാല എന്ന സംഘടന തെരുവ് നാടകം അവതരിപ്പിച്ചു.

 

Latest