Connect with us

Kasargod

മൂന്നാംവര്‍ഷവും തരിശുപാടത്ത് നൂറുമേനി കൊയ്ത് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍

Published

|

Last Updated

ഇരിയണ്ണി: തുടര്‍ച്ചയായി മൂന്നാം വര്‍ഷവും തരിശുപാടത്ത് നൂറുമേനി കൊയ്ത്ത് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ നാടിന് മാതൃകയായി. അരിക്കുപോലും അന്യദേശത്തെ ആശ്രയിക്കുന്ന മലയാളികള്‍ക്ക് മാതൃകയാവുകയാണ് ഇരിയണ്ണിയിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം കുട്ടികള്‍. വര്‍ഷങ്ങളായി തരിശായിക്കിടന്ന പയത്തിലെ രാധാകൃഷ്ണന്റെ ഭൂമിയിലാണ് ജൈവവളം മാത്രം ഉപയോഗിച്ച് ഇവര്‍ കൃഷിയിറക്കിയത്.
കുട്ടികള്‍തന്നെ ഞാറുനട്ടു പരിപാലിച്ച വിളവ് നൂറുമേനിയില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആഹ്ലാദമായി.
കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവിയാണ്. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ചന്ദ്രന്‍ മുരിക്കോളി സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് കെ പ്രഭാകരന്‍, പ്രണവം ക്ലബ് സെക്രട്ടറി വിനീഷ്, അധ്യാപകരായ സജീവന്‍ മമ്പറത്ത് കുഞ്ഞിരാമന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ രാജന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു. അധ്യാപകരായ പ്രീത, ദിവ്യ, ധന്യ, സുമന എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Latest