Connect with us

Gulf

പ്രവാസി എഴുത്തുകാര്‍ക്കിടയില്‍ നിരവധി പ്രതിഭകളുണ്ടെന്ന് അബു ഇരിങ്ങാട്ടിരി

Published

|

Last Updated

ജിദ്ദ :പ്രവാസികളായ എഴുത്തുകാര്‍ക്കിടയില്‍ കഴിവുള്ള നിരവധി പ്രതിഭകള്‍ പുതുതായി രംഗപ്രവേശനം നടത്തുന്നുണ്ടെന്നും മരുഭൂമിയില്‍ സര്‍ഗ്ഗാത്മകത വിടരുകയാണെന്നും പ്രശസ്ത എഴുത്തുകാരന്‍ അബു ഇരിങ്ങാട്ടീരി പറഞ്ഞു .ഗ്രന്ഥപ്പുര ജിദ്ദ ശിഫ ജിദ്ദ ഓഡിറ്റോറിയത്തില്‍ സംഘടിപിച്ച പരിപാടിയില്‍ ഉമ്മര്‍ പറവത്തിന്റെ “മുറിപ്പാടുകള്‍ ” എന്ന കവിതാ സമാഹാരത്തിന്റെ സൗദി തല പ്രകാശനം ഉസ്മാന്‍ പാണ്ടിക്കാടിനു നല്‍കി നിര്വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .ബഷീര്‍ തൊട്ടിയന്‍ അധ്യക്ഷത വഹിച്ചു .പ്രശസ്ത നിരൂപകന്‍ ഗോപി നടുങ്ങാടി പരിപാടി ഉല്‍ഘാടനം ചെയ്തു .തന്റെ ചുറ്റുപാടുമുള്ള ജീവിതാനുഭവങ്ങളെ അര്‍ഥം ചോരാതെ തന്മയത്ത്വത്തോടെ കവിതകളിലൂടെ അവതരിപ്പിക്കാന്‍ ഉമ്മര്‍ പറവത്തിനു സാധിച്ചിട്ടുണ്ടെന്നും കാലിക സമൂഹത്തിന്റെ സ്വാര്‍ത്വതയും പ്രതീക്ഷയും പ്രകൃതിയും നിസ്സംഗതയുമെല്ലാം എല്ലാം സമ്മേളിക്കുന്ന മികച്ച അവതരനമാണെന്നും ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
എം പി അബ്ദുസ്സമദ് സമദാനി എഴുതിയ പുസ്തകത്തിന്റെ അവതാരിക ഷിബു തിരുവനന്തപുരം അവതരിപ്പിച്ചു ..

മജീദ് നഹ ,ഡോ മുഹമ്മദ് കാവുങ്ങല്‍ .ഉസ്മാന്‍ ഇരുമ്പുഴി ,സഹല്‍ തങ്ങള്‍ ,അനില്‍ നൂറനാട് ,അജിത് നീര്‍വിലാകന്‍ ,ഷരഫുദ്ദീന്‍ കായംകുളം ,കെ സി അബ്ദുറഹിമാന്‍ ,ജാഫരലി പാലക്കോട് ,ഹംസ മാദാരി എന്നിവര്‍ കവിതളുടെ ആസ്വാദനം അവതരിപ്പിച്ചു . മുറിപ്പാടുകളില്‍ നിന്നും തലമുറകള്‍ എന്നാ കവിത സലിം കൊല്ലം അവതരിപ്പിച്ചു .ഉമ്മര്‍ പറവത്ത് മറുപടി പ്രസംഗം നടത്തി .

ബഷീര്‍ കാഞ്ഞീരപ്പുഴ ,മുഹമ്മദ് കുട്ടി കൊട്ടപ്പുറം ,കുഞ്ഞി മുഹമ്മദ് ഒളവട്ടൂര്‍ ,അനസ് പരപ്പില്‍ ,അബ്ദുള്ള സര്‍ദാര്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു .കൊമ്പന്‍ മൂസ്സ സ്വാഗതവും അരുവി മോങ്ങം നന്ദിയും പറഞ്ഞു

 

---- facebook comment plugin here -----

Latest