Connect with us

Business

കല്യാണ്‍ ജ്വല്ലേഴ്‌സ് 180 കോടി രൂപയുടെ വിമാനം വാങ്ങി

Published

|

Last Updated

തൃശൂര്‍: പ്രമുഖ സ്വര്‍ണാഭരണ വ്യാപാര ശൃംഖലയായ കല്യാണ്‍ ജ്വല്ലേഴ്‌സ് 180 കോടി രൂപയിടെ വിമാനം വാങ്ങി. നിലവില്‍ ഒരു ചെറിയ വിമാനവും രണ്ട് ഹെലികോപ്റ്ററുകളും സ്വന്തമായുള്ള കല്യാണ്‍ ഇതിന് പുറമെയാണ് ലെഗസി 650 എന്ന വിമാനംകൂടി വാങ്ങിയത്. ഇന്ന് ബ്രസീലില്‍വെച്ച് വിമാനം കൈമാറും.
സിംഗപ്പൂര്‍,മലേഷ്യ,ബ്രിട്ടന്‍,ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിമാനം വാങ്ങിയിരിക്കുന്നത്. അടുത്ത മാസം അവസാനത്തോടെ ഇന്ത്യയിലെത്തുന്ന വിമാനം ഡിസംബര്‍ ആദ്യവാരത്തില്‍ തന്നെ സര്‍വീസ് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.