Connect with us

Palakkad

അന്തര്‍ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: മലപ്പുറം സെമിയില്‍

Published

|

Last Updated

പാലക്കാട്: അന്തര്‍ ജില്ലാ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ഗ്രൂപ്പ് ബി-യില്‍ നിന്ന് സെമിഫൈനലില്‍ പ്രവേശിച്ചു. നേരത്തെ ഗ്രൂപ്പ്-എയില്‍ നിന്ന് കോഴിക്കോട് സെമിഫൈനലില്‍ പ്രവേശിച്ചിരുന്നു. ഗ്രൂപ്പ് ബി-യില്‍ നിന്ന് എറണാകുളവും ആലപ്പുഴയും കോട്ടയവും പുറത്തായി.
ഇന്നലെ രാവിലെ നടന്ന ആദ്യമത്സരത്തില്‍ എറണാകുളം ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കോട്ടയത്തെ പരാജയപ്പെടുത്തിയത്. ആലപ്പുഴയും മലപ്പുറവും തമ്മിലുള്ള രണ്ടാം മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. മൂന്നാം മത്സരത്തില്‍ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് മലപ്പുറം എറണാകുളത്തെ കീഴടക്കിയാണ് സെമിഫൈനില്‍ ഇടം നേടിയത്. വൈകീട്ട് നടന്ന അവസാനമത്സരത്തില്‍ കോട്ടയം ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ആലപ്പുഴയെ പരാജയപ്പെടുത്തി.
ഇന്ന് രാവിലെ ഏഴിന് നടക്കുന്ന ഗ്രൂപ്പ്-സിയിലെ ആദ്യമത്സരത്തില്‍ വയനാട് തിരുവനന്തപുരത്തോട് ഏറ്റുമുട്ടും. രാവിലെ 8.15ന് ആതിഥേയരായ പാലക്കാട് കൊല്ലവുമായി മാറ്റുരയ്ക്കും. വൈകീട്ട് മൂന്നിന് വയനാട് തൃശൂരുമായും 4.15ന് പാലക്കാട് കാസര്‍കോഡുമായും മത്സരിക്കും.

---- facebook comment plugin here -----

Latest