Connect with us

Palakkad

ഹൈമാസ്റ്റ് വിളക്ക് കണ്ണടച്ചു; നഗരം ഇരുട്ടില്‍

Published

|

Last Updated

കൊപ്പം: ടൗണില്‍ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങളായി.നാലുംകൂടിയ ജംഗ്ഷനില്‍ സ്ഥാപിച്ച കൂറ്റന്‍ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങളായിട്ടും നന്നാക്കാന്‍ നടപടിയൊന്നുമില്ല. സി പി മുഹമ്മദ് എം എല്‍ എയുടെ വികസന ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ചെലവിട്ട് സ്ഥാപിച്ച ലൈറ്റ് സ്ഥാപിച്ചതിന് ശേഷം ഒരുമാസമാണ് പ്രകാശിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
ലൈറ്റ് കേടായി വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും അനാസ്ഥ തുടരുകയാണ്. രാത്രി കാലങ്ങളില്‍ ടൗണില്‍ നടക്കാന്‍ വെളിച്ചമില്ലാത്ത സ്ഥിതിയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് ടൗണില്‍ ഇരുട്ടില്‍തപ്പുന്നത്. രാത്രി പള്ളിയിലേക്ക് വരുന്ന വിശ്വാസികള്‍ക്കും പ്രകാശമില്ലാത്തത് ബുദ്ധിമുട്ടാകുന്നുണ്ട്. ജംക്ഷനില്‍ ബസ് കാത്ത് നില്‍ക്കുന്നവര്‍ക്കുംകാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ വെളിച്ചമില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എം എല്‍ എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ലൈറ്റ് കേടായാല്‍ നന്നാക്കേണ്ടത് പഞ്ചായത്താണ്. എന്നാല്‍ മാസങ്ങളായി കേടായ ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കാനുള്ള ഫണ്ടിനെ ചൊല്ലി പഞ്ചായത്തും കൈമലര്‍ത്തുകയാണ്.
ഹൈമാസ്റ്റ് ലൈറ്റ് വന്നതോടെ നഗരത്തിലെ മറ്റുതെരുവ് വിളക്കുകളും കണ്ണടച്ചു. വര്‍ഷങ്ങളായി ടൗണിലുള്ള തെരുവ് വിളക്കുകള്‍ നന്നാക്കാന്‍ പഞ്ചായത്തില്‍ ഫണ്ട് വകയിരുത്തിയിരുന്നെങ്കിലും അധികൃതര്‍ വാക്ക്പാലിച്ചില്ല.
ലക്ഷങ്ങള്‍ വിലകൊടുത്ത് വാങ്ങിയ തെരുവ് വിളക്കുകള്‍ പഞ്ചായത്തില്‍ തുരുമ്പ്പിടിച്ച് കിടക്കുകയാണ്. ചിലവാര്‍ഡുകളില്‍ ലൈറ്റുകള്‍ സ്ഥാപിച്ചതൊഴിച്ചാല്‍ നടപടികളുണ്ടായില്ല.

 

Latest