Connect with us

Palakkad

ശുചിത്വ മാസാചരണം: 700 ഓളം വൃക്ഷത്തൈകള്‍ നടും

Published

|

Last Updated

ഒറ്റപ്പാലം: വാണിയംകുളം പഞ്ചായത്തിലെ ശുചിത്വ മാസാചരണത്തിന്റെ സമാപനം ഒന്നിന് നടക്കുമെന്ന് പഞ്ചായത്ത് ഭരണ സമിതി പത്രസമ്മേളനത്തില്‍ അറിയിച്ചു. വാണിയകുളത്തെ സമ്പൂര്‍ണ്ണ ശുചിത്വ ഗ്രാമ പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രത്യേക കലണ്ടര്‍ തയ്യാറാക്കിയിരുന്നു.
ഒരു മാസം നീണ്ട പ്രവര്‍ത്തനം നടത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ഭാസ്‌കരന്‍ അറിയിച്ചു. പഞ്ചായത്ത് പരിധിയിലുള്‍പ്പെടെ രണ്ട് ഹൈസ്‌കുളിലും ആറ് എല്‍ പി സ്‌കുളുകളിലുമായി കുട്ടികളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി ശുചീകരണ പ്രവര്‍ത്തനവും ബോധവത്ക്കരണറാലിയും നടത്തി. ശുചിത്വത്തിന്റെ പ്രധാന്യം പൊതുജനങ്ങളിലെത്തിക്കാന്‍ വനവത്ക്കരണ പരിപാടിക്കും രൂപം നല്‍കി.
അടക്കാപുത്തൂര്‍ സംസ്‌കൃതിയുമായി ചേര്‍ന്ന് സംസ്ഥാന പാതയോരത്തും പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പരിസരത്തുമായി 700 ഓളം വൃക്ഷത്തൈകളും നട്ടുപിടിപ്പിക്കും. ഒന്ന് മുതല്‍ പഞ്ചായത്ത് പരിധിയില്‍ നാല്‍പ്പത് മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ നിരോധിക്കും.
സമാപന പരിപാടി വാണിയംകുളത്ത് ഉച്ചക്ക് രണ്ടരക്ക് ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍പഞ്ചായത്ത് പ്രസിഡന്റെ കെ ഭാസ്‌കരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ വി കൃഷ്ണചന്ദ്രന്‍ പങ്കെടുത്തു.