Connect with us

Kozhikode

റസ്റ്റോറന്റ് തകര്‍ത്ത കേസ്: യുവമോര്‍ച്ചക്കാര്‍ ജാമ്യം തേടി

Published

|

Last Updated

കോഴിക്കോട്: പി ടി ഉഷ റോഡിലെ റസ്റ്റോറന്റ് അടിച്ച് തകര്‍ത്ത കേസില്‍ പോലീസ് തിരയുന്ന എട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. എന്നാല്‍ ജാമ്യം നല്‍കരുതെന്നും പ്രതികള്‍ ഒളിവില്‍ കഴിയുകയാണെന്നും കാണിച്ച് ഇന്ന് രാവിലെ ജില്ലാ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് ബാബു ഉള്‍പ്പെടെയുള്ളവരാണ് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്. പ്രതികള്‍ക്ക് വേണ്ടി ഇന്നലെയും വെള്ളയില്‍ സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ് ഐ. സി മോഹനദാസന്റെ നേതൃത്വത്തിലുള്ള സംഘം വ്യാപക തിരത്തില്‍ നടത്തി. അഡ്വ. പ്രകാശ് ബാബുവിന്റെ നഗരത്തിലുള്ള ഭാര്യവീട്ടിലും പന്തീരാങ്കാവിലുള്ള വാടകവീട്ടിലും പോലീസ് കഴിഞ്ഞ ദിവസം എത്തിയിരുന്നു. പ്രകാശ് ബാബുവിനെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. യുവമോര്‍ച്ച പ്രവര്‍ത്തകനായ പ്രശോഭ് ആണ് രണ്ടാം പ്രതി. ഇവര്‍ ഉള്‍പ്പെടെ എട്ട് പേരാണ് മുന്‍കൂര്‍ ജാമ്യത്തിന് ജില്ലാകോടതിയെ സമീപിച്ചിരിക്കുന്നത്. യുവതീയുവാക്കള്‍ക്ക് ആശാസ്യമല്ലാത്ത രീതിയില്‍ അടുത്തിടപഴകാന്‍ അവസരമൊരുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു യുവമോര്‍ച്ച ആക്രമണം.