Connect with us

Kozhikode

നവംബര്‍ 12ന് അഖിലേന്ത്യാ ബേങ്ക് പണിമുടക്ക്

Published

|

Last Updated

കോഴിക്കോട്: കാലാവധി തീര്‍ന്ന സേവനവേതന കാരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 12ന് യുനൈറ്റഡ് ഫോറം ബേങ്ക് യൂനിയന്‍സ് അഖിലേന്ത്യാ ബേങ്ക് പണിമുടക്ക് നടത്തും. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും യുനൈറ്റഡ് ഫോറം ബേങ്ക് യൂനിയന്‍സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലവിലുള്ള ഉഭയകക്ഷി സേവനവേതന കരാര്‍ 2012 ഒക്‌ടോബറില്‍ കാലാവധി തീര്‍ന്നതാണ്. ബേങ്കിംഗ് മേഖലയിലെ ഒമ്പത് ട്രേഡ് യൂനിയനുകള്‍ സംയുക്തമായി ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും അവകാശ പത്രിക ഇന്ത്യന്‍ ബേങ്ക്‌സ് അസോസിയേഷന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതുവരെ 13 തവണ ചര്‍ച്ച നടത്തിയിട്ടും യൂനിയനുകളുടെ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ ബേങ്ക് മാനേജ്‌മെന്റുകള്‍ തയ്യാറായിട്ടില്ല. ബേങ്കിംഗ് മേഖലയില്‍ വര്‍ധിച്ചുവരുന്ന ജോലിഭാരവും ഉത്തരവാദിത്വങ്ങളും കണക്കിലെടുത്ത് യഥാര്‍ഥ വേതനത്തില്‍ സംഭവിച്ചിട്ടുള്ള മൂല്യശോഷണം വിലയിരുത്തിയുള്ള സേവനവേതന വ്യവസ്ഥയാണ് യൂനിയന്‍ ആവശ്യപ്പെടുന്നത്. കൂടാതെ ശമ്പള സ്‌കെയിലുകള്‍ പുനര്‍നിര്‍ണയിക്കണമെന്നും ക്ഷാമബത്ത മെച്ചപ്പെടുത്തണമെന്നുമാണ് ആവശ്യപ്പെട്ടത്. വാര്‍ത്താസമ്മേളനത്തില്‍ പി കെ ലക്ഷ്മിദാസ്, കെ വി സൂരി, ടി രവീന്ദ്രന്‍ നായര്‍, എ രാഘവന്‍, എം ഡി ഗോപിനാഥ്, കെ വിജയന്‍, കെ രാജീവ്, അജിത്കുമാര്‍, സി കെ ശിവദാസ് പങ്കെടുത്തു.

Latest