Connect with us

Kozhikode

ആധാരം എഴുത്തുകാര്‍ രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി

Published

|

Last Updated

മുക്കം: ഓര്‍ഡിനന്‍സ് വഴി വര്‍ധിപ്പിച്ച മുദ്രവില പിന്‍വലിക്കുക, പെന്‍ഷന്‍ കാലോചിതമായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആധാരം എഴുത്തുകാര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ആധാരം എഴുത്ത് ഓഫീസുകള്‍ പണിമുടക്കി പ്രതിഷേധിച്ചു.
പഞ്ചായത്ത് അംഗം പ്രജിത പ്രദീപ് ധര്‍ണ ഉദ്ഘാടനം ചെയ്തു. കെ കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. കെ കെ പ്രഭാകരന്‍, ആഷിഷ്‌കുമാര്‍, ഇ രാജഗോപാലന്‍ പ്രസംഗിച്ചു. ഇ ഗണേശന്‍ സ്വാഗതവും എം അഭിലാഷ് നന്ദിയും പറഞ്ഞു.

കൊടുവള്ളി: ആധാരം എഴുത്തുകാര്‍ പണിമുടക്കി സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഗ്രാമപഞ്ചായത്ത് അംഗം കെ ബാബു ഉദ്ഘാടനം ചെയ്തു. കെ ഇസ്മാഈല്‍ അധ്യക്ഷത വഹിച്ചു. കെ കെ രാഘവന്‍ നായര്‍, കെ കെ അബ്ദുല്‍ കരീം, വി ടി വേണുഗോപാലന്‍ നായര്‍, സി കെ വനജാക്ഷി, പി രാമചന്ദ്രന്‍, എം സി മുഹമ്മദലി പ്രസംഗിച്ചു.